Connect with us

News

ചെന്നൈയുടെ ബാറ്റിങ്ങിനിടെ വില്ലനായി മഴ, മത്സരം നിര്‍ത്തിവെച്ചു

ഇതോടെ മത്സരം വീണ്ടും വൈകും.

Published

on

ഐപിഎല്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇതോടെ മത്സരം വീണ്ടും വൈകും. ഇന്നലെ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ കളി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ തീര്‍ത്ത് ഗുജറാത്ത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

94 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്തിനായി കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗില്ലും(39) വൃദിമാന്‍ സഹായും (54) മികച്ച തുടക്കം സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹര്‍ദിക് 21 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

kerala

കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

Published

on

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.

Continue Reading

kerala

റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും

മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

Published

on

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Continue Reading

Trending