Connect with us

kerala

ലാവലിന്‍ കേസില്‍ വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും

നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

Published

on

ലാവലിന്‍ കേസില്‍ ഇരുപത്തേഴാമത് വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും. മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജി പലകാരണം പറഞ്ഞ് ബി.ജെ.പി യുടെ ഒത്താശയോടെ പലതവണ മാറ്റിവെച്ചിരുന്നു. നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വിചാരണ അനുവദിച്ചാല്‍ പിണറായിക്ക് കസേരയില്‍ തുടരാനുള്ള ധാര്‍മികബാധ്യത നഷ്ടമാകും. 314 കോടിയുടെ അഴിമതി നടന്ന എസ്.എന്‍.സി ലാവലിന്‍ കരാര്‍ പ്രകാരം കേരളത്തിലെ 3 വൈദ്യുതിപദ്ധതികളുടെ നവീകരണമാണ് ലക്ഷ്യമിട്ടതെങ്കിലും അത് നടന്നില്ലെന്ന് മാത്രമല്ല, കാന്‍സര്‍ കേന്ദ്രത്തിനെന്ന പേരില്‍ വന്‍തുക ഇടനിലക്കാര്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്.

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending