kerala
ലാവലിന്‍ കേസില്‍ വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും
നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
ലാവലിന്‍ കേസില്‍ ഇരുപത്തേഴാമത് വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും. മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജി പലകാരണം പറഞ്ഞ് ബി.ജെ.പി യുടെ ഒത്താശയോടെ പലതവണ മാറ്റിവെച്ചിരുന്നു. നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വിചാരണ അനുവദിച്ചാല്‍ പിണറായിക്ക് കസേരയില്‍ തുടരാനുള്ള ധാര്‍മികബാധ്യത നഷ്ടമാകും. 314 കോടിയുടെ അഴിമതി നടന്ന എസ്.എന്‍.സി ലാവലിന്‍ കരാര്‍ പ്രകാരം കേരളത്തിലെ 3 വൈദ്യുതിപദ്ധതികളുടെ നവീകരണമാണ് ലക്ഷ്യമിട്ടതെങ്കിലും അത് നടന്നില്ലെന്ന് മാത്രമല്ല, കാന്‍സര്‍ കേന്ദ്രത്തിനെന്ന പേരില്‍ വന്‍തുക ഇടനിലക്കാര്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി,പിന്നീട് പരിഗണിക്കും
ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയില്‍ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ഹര്‍ജി പരിഗണിച്ച ഉടന്‍ തന്നെ ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞത്, ഇത് പെട്ടെന്ന് തീരുമാനമെടുക്കാന്‍ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ്.
അതിന് ശേഷം ഫയലില്‍ സ്വീകരിച്ചു കൊണ്ട് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
kerala
ജിദ്ദ–കരിപ്പൂർ വിമാനം തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ്
രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്നു കരിപ്പൂരിലേക്കെത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്തെ സുരക്ഷിതമായി യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
kerala
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ചു
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളി വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.
ഇന്നലെയും സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
