Connect with us

kerala

ബാലുശ്ശേരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജപ്പാന്‍ കുടിവെള്ള പൈപ്പില്‍ കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published

on

ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാന്‍ കുടിവെള്ള പൈപ്പില്‍ കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്.

പാലോളി പുതുക്കുടി ആകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി മുക്കിലുള്ള ഗ്ലാസ്സ് മാര്‍ട്ടില്‍ െ്രെഡവര്‍ ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

Continue Reading

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

EDUCATION

അവസരങ്ങളുടെ ജാലകമൊരുക്കി പ്രദര്‍ശന സ്റ്റാള്‍

സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.

Published

on

തിരൂര്‍: ഭാഷ പിറന്ന മണ്ണില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ചന്ദ്രിക വിജയമുദ്ര പ്രദര്‍ശന സ്റ്റാള്‍.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച സ്റ്റാള്‍ ഉപരിപഠന സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.ഓരോ സ്റ്റാളും ഒന്നിനെന്ന് മെച്ചപ്പെട്ടതായിരുന്നു.

മജ്‌ലിസ് കോളജ് വളാഞ്ചേരി, കോട്ടയം കാഞ്ഞീരപ്പുഴയിലെ കാം കാമ്പസ്, ഹിന്ദു സ്ഥാന്‍ കോളജ്, ഐ.എ.എം, സാംബോ ബാംഗ്ലൂര്‍, ബ്രിന്ദാവന്‍, എമ്പയര്‍ കോളജ് ഓഫ് സയന്‍സ് കുറ്റിപ്പുറം മൂടാല്‍, വണ്‍ എസ്.ബി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ സ്റ്റളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.കാര്‍ഷികം മെഡിക്കല്‍,ഏവിയേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധങ്ങളായ അവസരങ്ങളുടെ ജാലകമാണ് പ്രദര്‍ശനത്തില്‍ തുറന്നിട്ടത്.

വിദ്യാദ്യാസത്തിന്റെ അനന്ത സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്റ്റാള്‍ ചന്ദ്രിക ഒരുക്കിയ വിജയമുദ്ര ചാര്‍ത്തിലായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ തുറകളിലുളളവരും സ്റ്റാള്‍ സന്ദര്‍ശിച്ചു. എവിടെ പഠിക്കണം എന്ത് പഠിക്കണം എന്ന ആശയകുഴപ്പത്തിലിരിക്കായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം മാര്‍ഗം കണിച്ചു നല്‍കിയതായി സ്റ്റാള്‍ സന്ദര്‍ശിച്ച എ പ്ലസ് ജോതാക്കളായ ഒ.പി ആയിഷ ഫൈഹ, കെ.എം ഹിദായ നാഫില,റബീഅ് ഫൗസ് അഹമ്മദ് എന്നി വിദ്യാഥികള്‍ ചന്ദ്രികയോട് പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് തുഞ്ചന്‍ പറമ്പിലെ പ്രദര്‍ശന സ്റ്റള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയത്.

Continue Reading

Trending