Connect with us

Sports

വിജയങ്ങളില്‍ അമരക്കാരി; മെഗ് ലാനിങ്ങിന്റെ റെക്കോഡ് മറികടന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍മന്‍പ്രീത് 130 ടി20 മത്സരങ്ങളില്‍നിന്ന് 77 വിജയങ്ങള്‍ നേടി.

Published

on

തിരുവനന്തപുരം: കര്യവട്ടത്ത് നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി അഞ്ച് മത്സര പരമ്പര 3-0 ന് സ്വന്തമാക്കി. ഈ ജയത്തോടെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍മന്‍പ്രീത് 130 ടി20 മത്സരങ്ങളില്‍നിന്ന് 77 വിജയങ്ങള്‍ നേടി. ഇതില്‍ 48 തോല്‍വികളും അഞ്ച് റിസല്‍റ്റില്ലാത്ത മല്‍സരങ്ങളും ഉള്‍പ്പെടുന്നു.

ആസ്‌ത്രേലിയയുടെ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങാവട്ടെ 100 മത്സരങ്ങളില്‍ നിന്ന് 76 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 18 എണ്ണത്തില്‍ തോല്‍വി ഒരു മല്‍സരം സമനിലയും അഞ്ചെണ്ണം റിസല്‍റ്റില്ലാ മല്‍സരവും. വിജയ ശതമാനം 76 ആണ്, കൂടാതെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നാല് ടി20 ലോകകപ്പ് കിരീടങ്ങളും ലാനിങ്ങിന്റെ പേരിലുണ്ട്, ഈ നാഴികകല്ലുകള്‍ പുരുഷ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍മാരിലൊരാളായി അവരെ മാറ്റി.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. 112 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കുവേണ്ടി ഷഫാലി വര്‍മ 11 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 42 പന്തില്‍ 79 റണ്‍സ് നേടി നോട്ടൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് രണ്ട് ഫോറുകള്‍ ഉള്‍പ്പെടെ18 പന്തില്‍ 21റണ്‍സ് നേടി വിജയത്തിലെത്തിക്കുകയായിരുന്നു. 13.2 ഓവറില്‍ ഇന്ത്യ വിജയം കണ്ടു. ഷഫാലി തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ധശതകം നേടി, ഈ വര്‍ഷത്തെ എട്ട് ടി20 മത്സരങ്ങളില്‍ നിന്ന്, എട്ട് മത്സരങ്ങളിലും ഇന്നിംഗ്‌സുകളിലുമായി 55.50 ശരാശരിയില്‍ 333 റണ്‍സ് അവര്‍ നേടി. 173-ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും മൂന്ന് അര്‍ധസെഞ്ച്വറികളും 79* എന്ന മികച്ച സ്‌കോറും ഷഫാലി നേടി.

ഐ.സി.സി വനിത ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയ ഹര്‍മന്‍പ്രീതിന്, വനിത ക്രിക്കറ്റില്‍ ഇന്ത്യയെ അവരുടെ ആദ്യ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുള്ള അവസരവുമുണ്ട്, അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരോടൊപ്പം ഇന്ത്യ ശക്തമായ ഗ്രൂപ് എയിലാണ്.

 

News

ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലണ്ട് ജയത്തിലേക്ക്

രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മികച്ച നിലയിലാണ്.

Published

on

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് സന്ദര്‍ശകര്‍ മുന്നേറുകയാണ്. രണ്ടാംദിനം അവസാന സെഷന്‍ പുരോഗമിക്കവെ, പരമ്പരയിലെ ആദ്യ ജയത്തില്‍ നിന്ന് ഇംഗ്ലണ്ട് 71 റണ്‍സ് മാത്രം അകലെയാണ്.

വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ട്രേലിയക്ക് 22 റണ്‍സില്‍ സ്‌കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24)യും കാമറൂണ്‍ ഗ്രീന്‍ (19)ഉം മാത്രമാണ് രണ്ടക്കം കടന്നത്.

ഉസ്മാന്‍ ഖ്വാജ, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന്‍ (8), അലക്‌സ് കാരി (4), ജേ റിച്ചാര്‍ഡ്‌സന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

 

Continue Reading

Sports

വിജയ് ഹസാരെ ട്രോഫി; മലയാളിക്കരുത്തില്‍ കര്‍ണാടക, പടിക്കലിനും കരുണിനും സെഞ്ചുറി

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു.

Published

on

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പടിക്കലിനും കരുണിനും സെഞ്ചുറി.ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 103 റണ്‍സുമായി മലയാളി താരം കരുണ്‍ നായരും രണ്ട് റണ്‍സോടെ സ്മരണ്‍ രവിചന്ദ്രനുമാണ് ക്രീസില്‍ . 137 പന്തില്‍ 124 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്. നേരത്തെ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പടിക്കല്‍ 118 പന്തില്‍ 147 റണ്‍സടിച്ചിരുന്നു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സഞ്ജു സാംസണ്‍ ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന്‍ കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും(12) മടങ്ങിയതോടെ സ്‌കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി. എന്നാല്‍ നാലാം വറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അഖില്‍ സ്‌കറിയയും(27) ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ 100 കടത്തി. 71 റണ്‍സെടുത്ത അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്‌കറിയയെ വിദ്വത് കവരെപ്പ പുറത്താക്കിയതോടെ കേരളം 128-5ലേക്ക് വീണു.

Continue Reading

Sports

വൈഭവ് സൂര്യവംശിക്ക് രാഷ്ട്രീയ ബാലപുരസ്‌കാര്‍; ഇന്ന് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റു വാങ്ങും

വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറി ആരാധകരെ ഏറെ അമ്പരിപ്പിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന ബാല പുരസ്‌കാര്‍. ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് പുസ്‌കാരം ഏറ്റുവാങ്ങും.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സടിച്ച് വമ്പന്‍ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. ബുധനാഴ്ച അരുണാചല്‍ പ്രദേശിനെതിരെ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറി ആരാധകരെ ഏറെ അമ്പരിപ്പിച്ചിരുന്നു.

രാഷ്ട്രീയ ബാല പുരസ്‌കാര്‍

അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള, കല, ധീരത, പരിസ്ഥിതി, ശാസ്ത്രം, സാമൂഹ്യസേവനം, കായികം, നവീകരണം തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജേതാക്കള്‍ക്ക് മെഡലും ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പുരസ്‌കാരം ഇന്ത്യയിലെ യുവതലമുറയുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും സഹായിക്കുന്നു.

 

Continue Reading

Trending