Connect with us

kerala

എന്‍ സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന്റെ കാര്‍ബണ്‍ പകര്‍പ്പ്; കെ.സി. വേണുഗോപാല്‍

എന്‍ സുബ്രഹ്‌മണ്യന്‍ കൊലക്കേസിലെ പ്രതിയാണോ എന്ന് ചോദിച്ച വേണുഗോപാല്‍, അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും പറഞ്ഞു.

Published

on

തിരുവനന്തപുരം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ബണ്‍ പകര്‍പ്പായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. എന്‍ സുബ്രഹ്‌മണ്യന്‍ കൊലക്കേസിലെ പ്രതിയാണോ എന്ന് ചോദിച്ച വേണുഗോപാല്‍, അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പുതിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ നടപടികളെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷയുള്ളതെന്നും, എന്‍ സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നടപടികളിലൂടെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, മൊഴിയെടുക്കാനെന്ന പേരിലാണ് പൊലീസ് തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്ന് എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതായും, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സുബ്രഹ്‌മണ്യനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് അടക്കമുള്ള നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി.

 

kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കരട് പട്ടികയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച നിര്‍ണായക യോഗം ഇന്ന്

24.08 ലക്ഷം പേരെ ഒഴിവാക്കിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. 24.08 ലക്ഷം പേരെ ഒഴിവാക്കിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയില്‍ അപേക്ഷ നല്‍കണമെന്നതിലും എതിര്‍പ്പുണ്ട്. പുതിയ ബൂത്തുകളുണ്ടാക്കിയത് ആശാസ്ത്രീയമാണെന്ന അഭിപ്രായവും പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ഉയരും. ഒടുവിലത്തെ കണക്ക് അനുസരിച്ച് 28529 പേരാണ് പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. 6242 പ്രവാസികളും പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.

 

Continue Reading

kerala

‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥ’; ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍

രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു.

Published

on

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ജാമ്യം കിട്ടുന്ന വകുപ്പിന് രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണെന്നും എന്‍ സുബ്രഹ്‌മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ബിപി കുറഞ്ഞതുകൊണ്ടാണ് അല്പസമയം ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. തനിക്കെതിരെ എടുത്തത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും എന്‍ സുബ്രമണ്യന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്നത് എ ഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെ സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.

 

Continue Reading

kerala

EMI മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.

Published

on

കോഴിക്കോട്: ഫോണിന്റെ EMI തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന്‍ (41) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് സംഭവം നടന്നത്.

കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന്‍ വാങ്ങിയത്. ഇതിന്റെ മൂന്നാമത്തെ EMI മുടങ്ങിയതിനെ തുടര്‍ന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്ത് അബ്ദുറഹ്മാനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം, അവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തുകയും, പ്രതികള്‍ സഞ്ചരിച്ച താര്‍ ജീപ്പിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രതികളുടെ പിടിയില്‍ നിന്ന് കുതറിമാറിയതോടെ അബ്ദുറഹ്മാനെ ദേഹമാസകലം മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ താമരശ്ശേരി പൊലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയും അനധികൃതമായി പിരിവ് നടത്താനുള്ള ശ്രമവും ഉണ്ടായിട്ടുേണ്ടാ എന്നത് ഉള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending