Connect with us

News

തായ്‍വാനെ ചുറ്റി ചൈനയുടെ സൈനികാഭ്യാസം: കടുത്ത വിമർശനവുമായി തായ്‍വാൻ

അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപറത്തി അയൽരാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് തായ്‍വാൻ പ്രതികരിച്ചു.

Published

on

തായ്‌പെയ്: തായ്‍വാനെ ചുറ്റി ചൈന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ തായ്‍വാൻ കടുത്ത വിമർശനം ഉന്നയിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപറത്തി അയൽരാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് തായ്‍വാൻ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം വർധിപ്പിക്കുന്ന രീതിയിൽ ചൈന സൈനികാഭ്യാസം ആരംഭിച്ചത്.

തായ്‍വാനോട് ചേർന്ന മേഖലകളിൽ യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവ വിന്യസിച്ചായിരുന്നു ചൈനയുടെ സൈനിക നീക്കം. 28 കപ്പലുകളും 89 യുദ്ധവിമാനങ്ങളും നാല് യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നതായിരുന്നു ചൈനയുടെ സൈനിക വിന്യാസം.

ഇതിന് പിന്നാലെ തായ്‍വാനും സ്വന്തം ആയുധങ്ങളും സൈനികരെയും വിന്യസിച്ച് ജാഗ്രത ശക്തമാക്കി. പതിവായി തായ്‍വാനെ ചുറ്റി ചൈന യുദ്ധവിമാനങ്ങളും നാവികസേന കപ്പലുകളും അയയ്ക്കാറുണ്ടെങ്കിലും, ഇത്തവണ ഭീഷണി കൂടുതൽ പരസ്യമായ രീതിയിലായിരുന്നുവെന്നാണ് തായ്‍വാന്റെ വിലയിരുത്തൽ.

തായ്‍വാൻ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ‘വിഘടന ശക്തികൾക്ക്’ മുന്നറിയിപ്പായാണ് സൈനികാഭ്യാസമെന്ന് ചൈന വിശദീകരിച്ചു. അടുത്തിടെ 1100 കോടി ഡോളർ മൂല്യമുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി തായ്‍വാൻ യുഎസുമായി കരാറിലെത്തിയിരുന്നു.

തായ്‍വാൻ സ്വതന്ത്രരാജ്യമാണെന്ന വിശ്വാസത്തിലാണ് അവിടുത്തെ ജനത. എന്നാൽ തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്ന നിലപാടിലാണ് ചൈന. സൈനിക നടപടികളിലൂടെ തായ്‍വാനെ ചൈനയിൽ കൂട്ടിച്ചേർക്കുമെന്നും ഭീഷണി നിലനിൽക്കുന്നു. സമാധാനപരമായി ചൈനയുടെ ഭാഗമാകണമെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം

പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.

കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

മുള്ളൻപന്നിയുടെ ഇറച്ചിയുമായി യുവാവ് പിടിയിൽ

ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Published

on

തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനായി മുള്ളൻപന്നിയുടെ ഇറച്ചിയോടൊപ്പം മുള്ളുകളും സൂക്ഷിച്ച യുവാവ് കട്ടപ്പന പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയ സിലാസ്, അതിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും മുള്ളൻപന്നിയുടെ ഇറച്ചിയാണെന്ന് അവർ വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനും പാചകം ചെയ്ത് കഴിക്കാനുമായി ഇയാൾ ഇറച്ചിയും ചാക്കിലാക്കി കട്ടപ്പനയിലേക്ക് പുറപ്പെട്ടു. വിശ്വാസ്യത നേടുന്നതിനായി മുള്ളൻപന്നിയുടെ മുള്ളുകളും ഇറച്ചിയോടൊപ്പം സൂക്ഷിച്ചിരുന്നു.

കട്ടപ്പനയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ ചാക്ക് ശ്രദ്ധയിൽപ്പെടുകയും പരിശോധനയിൽ ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് വിവരം വനംവകുപ്പിന്റെ കുമളി റേഞ്ച് ഓഫീസിൽ അറിയിക്കുകയും പ്രതിയെയും ഇറച്ചിയും കൈമാറുകയും ചെയ്തു.

ഏകദേശം അഞ്ച് കിലോ മുള്ളൻചുന്നിയുടെ ഇറച്ചിയും മുള്ളുകളും, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ച് മതിയായ അറിവില്ലെന്നും, തൊഴിലുടമകൾ ഇവർക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധം നൽകണമെന്നും വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

News

ഇന്തോനേഷ്യയിലെ വൃദ്ധസദനത്തിൽ തീപിടിത്തം: 16 അന്തേവാസികൾ മരിച്ചു

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

Published

on

മനാഡോ: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 16 അന്തേവാസികൾ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

തീപിടിത്തത്തിൽ പൊള്ളലേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് അഗ്നിശമനസേന തീ പൂർണമായി അണച്ചത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വൃദ്ധസദനത്തിലെ സുരക്ഷാ സംവിധാനങ്ങളും അഗ്നിരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുമെന്നും ഭരണകൂടം അറിയിച്ചു.

Continue Reading

Trending