News
എസ്.ഐ.ആര്; പഞ്ചായത്ത് തലങ്ങളില്‍ മുസ്ലീം ലീഗ് ജാഗ്രതാ ക്യാമ്പ്
എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ പ്രത്യേക ജാഗ്രതാ യോഗം ചേരണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ജനുവരി 10ന് ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രത്യേക ജാഗ്രതാ യോഗം ചേരണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഓരോ ബൂത്തുകളിലെയും വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടാത്തവരെ ഉൾപ്പെടുത്താനും അന്യായമായി ആരെങ്കിലും പട്ടികയിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധിച്ച് നടപടി സ്വീകരിക്കാനും അതാത് കമ്മിറ്റികൾ നേതൃത്വം നൽകണം.
വോട്ടർ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രമേ ഈ യോഗം പിരിയാൻ പാടുള്ളൂ. എസ്.ഐ.ആർ പ്രകാരം തീവ്രപരിശോധനകൾക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക എന്നതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ പ്രവർത്തനം എന്ന നിലയിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.
ഒരു വോട്ടർ പോലും പട്ടികയിൽനിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതീവ ഗൗരവത്തോടെ ഓരോ കമ്മിറ്റികളും തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
ബംഗ്ലാദേശിലെ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണം -മുസ്ലീം ലീഗ്
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.
ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സര്‍ക്കാറിന്റെ കാലയളവില്‍ മാത്രം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുയെന്ന് പ്രമേയം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
News
വെനസ്വലന്‍ അധിനിവേശം; അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളി-മുസ്ലിംലീഗ്
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ മറ്റൊരു രാജ്യത്തെ സൈന്യം പുറത്താക്കുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ്.
അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ആയുധക്കുറ്റവും അഴിമതിയും മയക്കുമരുന്ന് ഭീകരവാദവും ആരോപിച്ച് വെനസ്വേലയിലെ നിക്കോളാസ് മഡുറോയ് സര്‍ക്കാറിനെ അട്ടിമറിച്ച സംഭവം ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ് എന്നവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ മറ്റൊരു രാജ്യത്തെ സൈന്യം പുറത്താക്കുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം കൂടിയാണ്. വിയറ്റ്നാമിലും ഇറാഖിലും ഫലസ്തീനിലും ഇപ്പോള്‍ വെനസ്വേലയിലും നടന്ന അക്രമങ്ങള്‍ക്കും അട്ടിമറികള്‍ക്കും പിന്നില്‍ അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ താല്പര്യങ്ങള് പ്രകടമാണ്.
വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സര്‍ക്കാര്‍ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ രീതിയില്‍ തിരിച്ചടിയേറ്റിരുന്നു. താല്‍ക്കാലികമായി ഇവിടെ അമേരിക്ക ഭരിക്കുമെന്നും വിശാലമായ എണ്ണശേഖരം വില്‍ക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ അധിനിവേശ താല്പര്യം വ്യക്തമാണ്. ഇറാഖില്‍ രാസയുധ പേരു പറഞ്ഞ് അനേകം പേരെ കൊന്നവരാണ് ഇപ്പോള്‍ മയക്കുമരുന്നിന്റെ പേര് പറഞ്ഞ് വെനസ്വേലയെയും തീര്‍ക്കുന്നത്. വെനസ്വേലയില്‍ സമ്പദ്ഘടനക്കും സമാധാനത്തിനും ആഘാതമേല്‍പ്പിക്കുന്ന നിലപാടില്‍ അമേരിക്കയുടെ പേര് പറയാതെയും അക്രമണത്തെ അപലപിക്കാതെയും കേന്ദ്രസര്‍ക്കാര്‍ നയതന്ത്രനാടകം കളിക്കുന്നത് നിരാശാജനകമാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ഉമര്‍ പാണ്ടികശാല, പൊണ്ടംകണ്ടി അബ്ദുല്ല, സി.പി സൈതലവി, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, കെ.എം ഷാജി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, അസി. സെക്രട്ടറിമാരായ അഡ്വ. ഫൈസല്‍ ബാബു, ജയന്തി രാജന് സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം ദേശീയ, സംസ്ഥാന ഭാരവാഹികള്‍, മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളും ക്ഷണിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബൂബക്കര്‍ ഹസ്രത്തിന്റെ പരലോകമോക്ഷത്തിന് വേണ്ടിയും സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രോഗശമനത്തിന് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനയോടുകൂടിയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വിദ്വേഷ പ്രചാരണം, പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം, വെനസ്വേലയിലെ അമേരിക്കന്‍ നടപടി, ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷ, ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.
News
സ്പൈസ്ജെറ്റ് വിമാനം റദ്ദാക്കി: കരിപ്പൂരില്‍ ദുബായ് യാത്രക്കാര്‍ വലഞ്ഞു, 180 പേര് കുടുങ്ങി
തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ്ജെറ്റ് വിമാനം തുടര്‍ച്ചയായി റദ്ദാക്കിയതോടെ 180 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടിലായി.
തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം റദ്ദായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെ, ചൊവ്വാഴ്ച വിമാനം പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന് നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്പൈസ്ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തില്‍ കുടുങ്ങി.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
GULF17 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala17 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
