News
സ്പൈസ്ജെറ്റ് വിമാനം റദ്ദാക്കി: കരിപ്പൂരില്‍ ദുബായ് യാത്രക്കാര്‍ വലഞ്ഞു, 180 പേര് കുടുങ്ങി
തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ്ജെറ്റ് വിമാനം തുടര്‍ച്ചയായി റദ്ദാക്കിയതോടെ 180 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടിലായി.
തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം റദ്ദായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെ, ചൊവ്വാഴ്ച വിമാനം പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന് നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്പൈസ്ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തില്‍ കുടുങ്ങി.
News
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത;ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. പ്രത്യേകിച്ച് മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
അതേസമയം, മറ്റ് ജില്ലകളില്‍ ഇടത്തരം മുതല്‍ നേരിയ മഴ വരെ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News
പാക്കിസ്ഥാന്റെ 15 വയസ്സുള്ള ഇന്ത്യന്‍ ചാരന് അറസ്റ്റില്‍;സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടെന്ന് സൂചന
ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന് കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പത്താന്‍കോട്: ഇന്ത്യയില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാനിലേക്ക് കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ചാരനാക്കിയതായി പഞ്ചാബ് പൊലീസ് കണ്ടെത്തി. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാലനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന ഈ 15കാരന് കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ വഴി പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവരെ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് ഈ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പോലീസ് ചോദ്യം ചെയ്യലില്‍, തനിക്കൊപ്പം കൂടുതല്‍ പേര് ഈ ചാരസംഘത്തിലുണ്ടെന്ന വിവരം കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഐഎസ്ഐ ചാരപ്രവര്‍ത്തനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പത്താന്‍കോട് പൊലീസ് സൂപ്രണ്ട് ദല്‍ജീന്ദര്‍ സിങ് ദിലന് അറിയിച്ചു.
അതേസമയം, പാക്കിസ്ഥാനിലേക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ കേസില്‍ സുനില്‍കുമാര്‍ എന്നയാളെയും പൊലീസ് പിടികൂടി. അമ്പാല വ്യോമസേനാ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന കരാറുകാരനായിരുന്നു ഇയാള്‍. പാക്കിസ്ഥാനിലെ ഒരു സ്ത്രീയുമായി സുനില്‍കുമാര്‍ ബന്ധത്തിലായിരുന്നുവെന്നും, വ്യോമതാവളത്തിലെ ചിത്രങ്ങള്‍ ഇയാള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസില്‍ അമ്പാല പൊലീസ് അന്വേഷണം നടത്തിവരികയാണ്.
News
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു;ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍
കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില.
കോഴിക്കോട്:ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില നിയന്ത്രണാതീതമായി ഉയരുന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില. ചില്ലറ വില്‍പ്പനയില്‍ പോലും കിലോയ്ക്ക് 180 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിയുടെ വിലയില്‍ 50 രൂപയിലധികമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വിലകൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു.മൂന്നു ആഴ്ച മുന്‍പ് 170 രൂപയായിരുന്നു കിലോ വില. പിന്നീട് രണ്ടാഴ്ച മുന്‍പ് ബ്രോയിലര്‍ കോഴിക്ക് 200 രൂപയായി ഉയര്‍ന്നു.
ലഗോണ്‍ ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയും സ്പ്രിംഗ് കോഴിക്ക് 340 രൂപയുമായി വില വര്‍ധിച്ചു. ഇത്രയും വലിയ വിലവര്‍ധന മുമ്പെങ്ങുമുണ്ടായിട്ടില്ലെന്ന് ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹി ഫിറോസ് പൊക്കുന്ന് പറഞ്ഞു.വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില ഉയര്‍ത്തുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള ഫാമുകള്‍ വിപണി നിയന്ത്രിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടയപ്പ് സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഫിറോസ് വ്യക്തമാക്കി.
അതേസമയം, കോഴിമുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്. ചില പ്രദേശങ്ങളില്‍ ഒരു മുട്ടയ്ക്ക് 20 രൂപ വരെ ഈടാക്കുന്ന സാഹചര്യമുണ്ട്.സീസണ് കാലയളവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി 24 ലക്ഷം കിലോയോളം ഇറച്ചിക്കോഴിയാണ് വില്‍പ്പന നടക്കുന്നത്.
മറ്റ് സമയങ്ങളില്‍ ഇത് 20 ലക്ഷം കിലോ വരെയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന-ദിവസം രണ്ടര ലക്ഷം കിലോയിലധികം. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ രണ്ടേകാല്‍ ലക്ഷം കിലോയോളം വില്‍പ്പന നടക്കുന്നു. കൊല്ലം, കോട്ടയം ജില്ലകളില്‍ ഒന്നര ലക്ഷം കിലോയും, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നേകാല്‍ ലക്ഷം കിലോയും വില്‍ക്കുന്നു.
ആലപ്പുഴയില്‍ ഒരുലക്ഷം കിലോയും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 75,000 കിലോയും, വയനാട്ടില്‍ 60,000 കിലോയും ആണ് പ്രതിദിന ശരാശരി വില്‍പ്പന.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
GULF15 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala22 hours agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala15 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
