Connect with us

kerala

ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി; നടന്‍ കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനും കേസ്

അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.

Published

on

ചങ്ങനാശേരി: നടന്‍ കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി.ശ്രീകുമാര്‍ (67) ആണ് ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയത്.

കോട്ടയം നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടനും സഹോദരനും മര്‍ദിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.

അതേസമയം ഡോക്ടറുടെ പരാതി കള്ളമാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. വയല്‍നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ നിര്‍മാണപ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപക് ആത്മഹത്യ ചെയ്തത് മനംനൊന്ത്; ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

Published

on

By

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതില്‍ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസില്‍ പരാതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.

 

Continue Reading

kerala

‘തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് ഈ ജനമുന്നേറ്റം’ -സാദിഖലി തങ്ങള്‍

തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.

Published

on

By

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് കൊല്ലത്തെ ഈ ആവേശകരമായ ജനമുന്നേറ്റമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നവീകരിച്ച മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സാമൂഹ്യമായ ഒത്തൊരുമയിലാണ് കേരളത്തിന്റെ നിലനില്‍പ്പെന്നും അത് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പാരമ്പര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഭേദചിന്തകളില്ലാതെ ചേര്‍ത്തുപിടിക്കുന്ന യു.ഡി.എഫ് സഹോദര്യത്തിന്റെ വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും അന്തരീക്ഷമാണ് യു.ഡി.എഫ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ വെച്ച് തങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയ സുജ ചന്ദ്ര ബാബു സംസാരിക്കവേ, മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകളോടും വികസന കാഴ്ചപ്പാടുകളോടും ആകൃഷ്ടയായാണ് താന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കി. മതേതരത്വം കാത്തുസൂക്ഷിക്കാനും സാമൂഹ്യ നീതി ഉറപ്പാക്കാനും മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ നേതാവ് യൂനുസ് കുഞ്ഞിന്റെ സ്മരണകള്‍ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് തങ്ങള്‍ വൈകാരികമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാട് കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും തങ്ങള്‍ പറഞ്ഞു.

 

Continue Reading

kerala

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍

30 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാര്‍ട്ടി വിട്ടത്.

Published

on

By

തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ചു. 30 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാര്‍ട്ടി വിട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുജ ചന്ദ്രബാബു നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ.

സിപിഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പുറമെ പറയുന്നത് പോലെ മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. അടുത്തിടെ കൊല്ലം ജില്ലയില്‍ സിപിഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending