News
‘ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല’; ദീപക് ആത്മഹത്യ കേസില്‍ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്.
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തോടൊപ്പം വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ ദീപകിനാല് പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഷിംജിത മുസ്തഫ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും, അവ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ് ദീപകിന്റെ ആത്മഹത്യയ്ക്ക് കാരണമായ മാനസിക വിഷമം വര്‍ധിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും, വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയതായും പൊലീസ് അറിയിച്ചു.
അതേസമയം, അറസ്റ്റിന് ശേഷവും ബസില്‍ ലൈംഗികാതിക്രമം നടന്നുവെന്ന മൊഴിയില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്. സംഭവത്തിന്റെ മുഴുവന്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
News
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 സൈനികര്‍ക്ക് വീരമൃത്യു
17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ജമ്മു കശ്മീരില്‍ ഡോഡ മേഖലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 10 സൈനികര്‍ക്ക് വീരമൃത്യു. പരിക്കേറ്റ സൈനികരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. 200 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം നാലു പേരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം മരണ സംഖ്യ ഉയരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്.
kerala
ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി; നടന് കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനും കേസ്
അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.
ചങ്ങനാശേരി: നടന് കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി.ശ്രീകുമാര്‍ (67) ആണ് ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയത്.
കോട്ടയം നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടനും സഹോദരനും മര്‍ദിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.
അതേസമയം ഡോക്ടറുടെ പരാതി കള്ളമാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. വയല്‍നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ നിര്‍മാണപ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടന് പറഞ്ഞു.
kerala
ദീപക് ആത്മഹത്യ ചെയ്തത് മനംനൊന്ത്; ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതില്‍ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസില്‍ പരാതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
-
News3 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News3 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
News1 day agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india24 hours agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala23 hours agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala1 day agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india23 hours agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More18 hours agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
