Connect with us

kerala

സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Published

on

ദില്ലി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിച്ചു.

സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

കിറ്റെക്‌സ് ഗാര്‍മെന്റസിന്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടിയുടെ പ്രസിഡന്റുമായ ആള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡന്‍ പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സുധീഷ് കുമാറിനെ പ്രതിചേര്‍ത്ത രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതിനാല്‍ ഇന്ന് ജയില്‍ മോചിതനാകും.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും. ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍. വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.

തട്ടിപ്പിന് ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ് അവസരം ഒരുക്കി. രേഖകളില്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. പാളികള്‍ അഴിച്ചപ്പോള്‍ കമ്മീഷണറെ ഒഴിവാക്കി നിര്‍ത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

അടിമാലി മണ്ണിടിച്ചില്‍; വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ പുനരധിവാസം യാഥാര്‍ഥ്യമായില്ല

ദുരിത ബാധിതരായ 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

Published

on

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പുനരുധിവാസം ഇതുവരെയും യാഥാര്‍ഥ്യമായില്ല. വാഗ്ദാനങ്ങള്‍ പാഴ്വാക്കായതോടെ പകച്ച് നില്‍ക്കുകയാണ് കുടുംബങ്ങള്‍. ദുരിത ബാധിതരായ 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു അശാസ്ത്രീയമായ ദേശീയ പാതാ നിര്‍മാണത്തെ തുടര്‍ന്ന് അടിമാലി ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞു വീണത്. എട്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവര്‍ക്കെല്ലാം പുതിയ വീട് എന്നതായിരുന്നു വാഗ്ദാനം. പ്രഖ്യാപനത്തിനപ്പുറം പോയില്ലെന്ന് മാത്രമല്ല ഇപ്പൊള്‍ വാടക നല്‍കാനുള്ള തുക പോലും ലഭിക്കുന്നില്ല. നിസഹായരായ കുടുംബങ്ങള്‍ ഒടുവില്‍ സമരത്തിന് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.

Continue Reading

kerala

സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 6,640 രൂപയുടെ ഇടിവ്

ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി

Published

on

By

കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് സ്വര്‍ണവില എത്തിയത്. ഇതോടെ പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,703.27 ഡോളറിലെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തെ സ്വര്‍ണം റെക്കോര്‍ഡ് ഉയരമായ 5,594.28 ഡോളര്‍ വരെ എത്തിയിരുന്നു.

അതേസമയം, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4,729.20 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ കരുത്താര്‍ജ്ജനമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ഡോണള്‍ഡ് ട്രംപ് കെവിന്‍ വാഷിനെ നിയമിച്ചതും വിപണിയെ സ്വാധീനിച്ചു. പലിശനിരക്ക് ഉയര്‍ത്തണമെന്ന് വാദിക്കുന്ന വ്യക്തിയാണ് കെവിന്‍ വാഷ്. ഫെഡറല്‍ റിസര്‍വിന്റെ നേതൃത്വത്തില്‍ അദ്ദേഹം എത്തുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് നിലവിലെ വിലയിടിവിന് മറ്റൊരു പ്രധാന കാരണം. ഈ സാഹചര്യങ്ങളാണ് ആഗോള വിപണിയെയും അതുവഴി കേരളത്തിലെ സ്വര്‍ണവിലയെയും താഴേക്ക് നയിക്കുന്നത്.

 

Continue Reading

Trending