Connect with us

india

‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി

Published

on

ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍.

ഉപയോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യ നയത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും അഭിരുചിയും വിശകലനം ചെയ്ത് ഇവ പരസ്യത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് അവകാശലംഘനമാണെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത കമ്പനികളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി വിട്ടുകൊടുക്കാനാകില്ല. വിപണിയില്‍ ഒരു കുത്തകയായി നില്‍ക്കുന്ന വാട്ട്‌സ്ആപ്പ് സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും മറ്റും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റില്ലല്ലോ എന്ന് കോടതി ചോദിച്ചു. നിങ്ങളുടെ പോളിസികള്‍ ഞങ്ങള്‍ക്ക് പോലും പലപ്പോഴും മനസിലാകുന്നില്ല. ഈ നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ സാധിക്കില്ല. ഇതെല്ലാം സ്വകാര്യ വിവരങ്ങളുടെ മോഷണം തന്നെയാണെന്നും കോടതി വിമര്‍ശിച്ചു. നിങ്ങള്‍ നിങ്ങളുടെ ഒരു രോഗം സംബന്ധിച്ച് ഡോക്ടര്‍ക്ക് സന്ദേശം അയച്ച് കഴിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം തന്നെ നിങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട പല ഉത്പ്പന്നങ്ങളുടേയും പരസ്യം നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം

Published

on

ജയ്പ്പൂർ: ഫലസ്തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരാട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റി (സിഐഡി)ന്റേതാണ് നടപടി.

‘ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് സിഐഡി ആരോപണം.

ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിഐഡി) രാജേഷ് മീണ പറഞ്ഞു. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നെതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലികൾ ഉൾപ്പെടെയുള്ള വിദേശികൾ പതിവായി സന്ദർശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പുഷ്കർ. പുഷ്കറിൽ കണ്ട പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ്, മറ്റിടങ്ങളിലും ഇത്തരം പോസ്റ്ററുകൾ പത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ​

ഗസ്സയിലെ വംശഹത്യയിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച ​വംശഹത്യയിൽ ഇതുവരെ 71,769 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം മാത്രം 506 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കൂടാതെ, തങ്ങളുടെ ക്രൂരതകൾ പുറംലോകത്തെത്തിച്ചിരുന്ന 200 മാധ്യമപ്രവർത്തകരേയും ​ഗസ്സയിലെ ആരോ​ഗ്യമേഖലയിൽ സേവനം ചെയ്തിരുന്ന 1000ലേറെ ആരോ​ഗ്യപ്രവർത്തകരേയും ഇസ്രായേൽ കൊലപ്പെടുത്തി.

Continue Reading

india

ക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ

70 ലക്ഷം രൂപയുടെ ലഹരി ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

Published

on

തെലങ്കാന: ക്ഷേത്രത്തിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ജമന്തി ചെടികൾക്കൊപ്പം കഞ്ചാവ് വളർത്തിയ പൂജാരി പിടിയിൽ. ഉണക്കി സൂക്ഷിച്ച കഞ്ചാവും കഞ്ചാവിന്റെ വിത്തുകളും ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മീയ ഗുരുവെന്ന പേരിൽ കഴിഞ്ഞിരുന്ന അവുതി നാഗയ്യയാണ് ഭക്തിയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയിരുന്നത്. 70 ലക്ഷം രൂപയുടെ ലഹരി ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 685 കഞ്ചാവ് ചെടികൾ, 18 കിലോ ഉണക്കി സൂക്ഷിച്ച കഞ്ചാവ്, 800 ഗ്രാം കഞ്ചാവ് വിത്തുകൾ, 30,000 രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവയാണ് പരിശോധനയിൽ ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആരും സംശയിക്കാത്ത തരത്തിൽ പൂന്തോട്ടം പരിപാലിക്കുകയാണെന്ന് വരുത്തിത്തീർത്താണ് നാഗയ്യ കഞ്ചാവ് കൃഷി നടത്തിയത്. കൃഷി ചെയ്ത ശേഷം കഞ്ചാവ് ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. ക്ഷേത്ര പരിസരമായതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല.

സംഗറെഡ്ഡി ഡിസ്ട്രിക്റ്റ് പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഓഫീസറും റെയ്ഡിന് നേതൃത്വം നൽകി. പൂജാരിക്ക് പുറമെ മറ്റാർക്കെങ്കിലും ഇതുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

Published

on

സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളത്തിന് തകർപ്പൻ വിജയം. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയ ടീം അസമിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമി ഫൈനലിൽ എത്തിയത്. കേരളത്തിനായി എം. മനോജ്, സജീഷ്, മുഹമ്മദ് അജ്സൽ എന്നിവരാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (92′) സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.

വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണ്ണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.

Continue Reading

Trending