Connect with us

kerala

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ 33 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ടുപേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ രീതിയിലാണ് കടന്നുപോകുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 

kerala

നിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു

Published

on

വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ് വിവരം. പകരം ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ പേജ് ഇപ്പോൾ തുറക്കാനാവാത്ത സാഹചര്യമാണ്.

Continue Reading

kerala

യൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ

Published

on

കോഴിക്കോട്: ഭാവി കേരളം എങ്ങിനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്കാനിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് മലപ്പുറം ഗവ. കോളേജിന് സമീപം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണത്തിനാണ് സംസ്ഥാന വ്യാപകമായി യൂത്ത് സ്കാൻ എന്ന പേരിൽ അഭിപ്രായ സ്വരൂപണം നടത്തുന്നത്. സംസ്ഥാന കമ്മറ്റി നൽകുന്ന ക്യൂ. ആർ കോഡ് ഉപയോഗിച്ച് ആളുകളെ സ്കാൻ ചെയ്യിപ്പിച്ച് സർവ്വേ ഫോം പൂരിപ്പിച്ചാണ് അഭിപ്രായം ക്രോഡീകരിക്കുന്നത്. ബസ് സ്റ്റാൻ്റുകൾ, അങ്ങാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിദ്യാർത്ഥികളും യുവജനങ്ങളും ഒത്ത് കൂടുന്ന ഇടങ്ങളിലാണ് പ്രധാനമായും കിയോസ്ക്കുകൾ സ്ഥാപിക്കുക. അതോടൊപ്പം ഓരോ പഞ്ചായത്തിലെയും പ്രധാനപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും.

Continue Reading

kerala

ചിന്നു പാപ്പുവിനെ തുടർച്ചയായി ആൺ സുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ

Published

on

കാസർകോട്: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് വിളിക്കപ്പെടുന്ന രേഷ്മയെ (25) വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആസാദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ ജോലിക്ക് പോയിരുന്ന ആൺസുഹൃത്ത് ചിന്നുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചയ്ക്കും ഫോൺ എടുക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് മറ്റൊരു വ്യക്തിക്കൊപ്പം ക്വാട്ടേഴ്‌സിലെത്തുകയായിരുന്നു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ചിന്നുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ചിന്നുവിന്റെ മരണത്തിൽ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു കഴിഞ്ഞ കുറച്ചു കാലമായി ആസാദ് നഗറിലായിരുന്നു താമസം.
Continue Reading

Trending