Connect with us

News

ക്ഷീര കര്‍ഷകര്‍ അല്ലെന്ന് പരാതി: എറണാകുളത്ത് മില്‍മ സംഘങ്ങളില്‍ മിന്നല്‍ പരിശോധന

മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ നടപടിയിലാണ് പരിശോധന.

Published

on

കൊച്ചി: എറണാകുളം ജില്ലയിലെ വാരപ്പെട്ടിയും പുത്തന്‍കുരിശും ഉള്‍പ്പെടെയുള്ള മില്‍മ ക്ഷീര സഹകരണ സംഘങ്ങളില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ നടപടിയിലാണ് പരിശോധന.

പരാതിയില്‍ പറയുന്നതനുസരിച്ച്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ചട്ടം ലംഘിച്ച് ഭരണസമിതിയില്‍ പ്രവേശിച്ചുവെന്നാണ് ആരോപണം. ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ക്ഷീര കര്‍ഷകര്‍ അല്ലെന്നും, വര്‍ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ സ്വന്തമായി അളക്കുന്ന കര്‍ഷകനായിരിക്കണം ഭരണസമിതി അംഗമാകാന്‍ യോഗ്യതയുള്ളതെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്ന് പാല്‍ എത്തിച്ച് സംഘത്തില്‍ സ്വന്തം പേരില്‍ അളക്കുന്നതായും ആരോപണമുണ്ട്.

ഇതിന്റെ ഭാഗമായി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ളയുടെ വീട്ടിലും പരിശോധന നടത്തി. കൂടാതെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി.എസ് നജീബിന്റെ വീട്ടിലും റെയ്ഡ് നടന്നു.

പരാതിയിലെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ബോധപൂര്‍വ്വമായ ലൈംഗിക അതിക്രമം’; പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തുറഞ്ഞ് പറഞ്ഞ് ഡോ. ആശാ ആച്ചി ജോസഫ്

ലൈംഗിക അതിക്രമം ബോധപൂര്‍വ്വമായിരുന്നുവെന്നും, ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.

Published

on

By

ഇടതു സഹയാത്രികനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശാ ആച്ചി ജോസഫ്. ലൈംഗിക അതിക്രമം ബോധപൂര്‍വ്വമായിരുന്നുവെന്നും, ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും, പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വൈകിയെന്നുമാണ് ഡോ. ആശാ തന്റെ ലേഖനത്തില്‍ ആരോപിക്കുന്നത്.

”നിശബ്ദയാകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഡോ. ആശാ, ”മിണ്ടാതിരിക്കുക എന്നത് അന്തസ്സിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്നും ലേഖനത്തില്‍ പറയുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മ ശബ്ദമുയര്‍ത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തൊഴില്‍സ്ഥലത്ത് അപമാനിക്കപ്പെടേണ്ടി വന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടര്‍ന്ന് മിണ്ടാതിരിക്കാനും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാതിരിക്കാനുമാണ് പലരും ഉപദേശിച്ചതെന്നും, എന്നാല്‍ തനിക്ക് സഹതാപമല്ല ഐക്യദാര്‍ഢ്യമാണാവശ്യമായതെന്നും അവര്‍ വ്യക്തമാക്കി. ”തൊഴിലിടത്തെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാള്‍” എന്ന നിലയില്‍ തന്നെയാണ് ലേഖനം ആരംഭിക്കുന്നതെന്നും, തന്റെ ശബ്ദം മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് തുറന്നുപറച്ചില്‍ നടത്തിയതെന്നും ഡോ. ആശാ പറയുന്നു.

സുരക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ലേഖനം അവസാനിക്കുന്നത്.

Continue Reading

News

ആഗോള അയ്യപ്പസംഗമത്തില്‍ സാമ്പത്തിക തട്ടിപ്പ്: നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപയുടെ ബില്‍; ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര ആരോപണം

നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ബില്‍ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകള്‍ക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് വി. ജയകുമാറും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 27-നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

Published

on

By

പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന സംശയം ശക്തമാകുന്നു. നന്ദഗോവിന്ദം ഭജന്‍സ് എന്ന സംഘത്തിന്റെ പേരില്‍ 8 ലക്ഷം രൂപ ചെലവഴിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍, സംഗമത്തില്‍ ആ സംഘത്തെ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഗമദിനമായ സെപ്റ്റംബര്‍ 20-ന് രാവിലെ 8.30-ന് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവ് ന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഈ പരിപാടി അവസാനിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കലാപരിപാടികള്‍ക്ക് 2 ലക്ഷം രൂപ ബജറ്റ് നിശ്ചയിച്ചിരുന്നതായി രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പിന്നീട് നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപ നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. പമ്പയിലോ സന്നിധാനത്തിലോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഇഷാന്‍ ദേവിന്റെ സംഘത്തിന് എത്ര തുക നല്‍കിയെന്ന വിവരവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കൂടാതെ, വൈകിട്ട് 4.30-ഓടെ നടന്ന അയ്യപ്പഭക്തിഗാനമേളയില്‍ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ സൗജന്യമായി പരിപാടി അവതരിപ്പിച്ചതായാണ് ദേവസ്വവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കുകളും വ്യക്തമാക്കിയിട്ടില്ല.
ഓഡിറ്റ് റിപ്പോര്‍ട്ടും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ബില്‍ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകള്‍ക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് വി. ജയകുമാറും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 27-നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

ദേവസ്വം ബോര്‍ഡ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചാണ് ഓഡിറ്റിംഗ് നടത്തിയിരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലുള്ള ബില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നാണ് ഓഡിറ്റ് ഏജന്‍സിക്ക് ലഭിച്ചതെങ്കില്‍ മാത്രമേ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുകയുള്ളൂവെന്നതും ശ്രദ്ധേയമാണ്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കെ, ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വീണ്ടും ചോദ്യചിഹ്നം ഉയര്‍ന്നിരിക്കുകയാണ്.

 

Continue Reading

News

ബംഗ്ലാദേശില്‍ ബിഎന്‍പി ഭരണം; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.

Published

on

By

ഡാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരത്തിലേക്ക്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകള്‍ ബിഎന്‍പി മറികടന്നതായി ഔദ്യോഗിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.

മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകള്‍ നേടി. മൊത്തം 60.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് കാലാവധിയായി (പത്ത് വര്‍ഷം) നിജപ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയ്ക്ക് 72 ശതമാനത്തിലധികം വോട്ടര്‍മാര്‍ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ പാര്‍ട്ടി മത്സരരംഗത്തില്ലായിരുന്നു. ഇത് രാജ്യത്ത് പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാര്‍ട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷം ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുകയാണ്.

 

Continue Reading

Trending