india
ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടി വിമാന സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി.
എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപ്പോര്‍ട്ട് ആണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു സര്‍വീസ്.
എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി 5 നാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
india
വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്; ബിജെപി നേതാവ് അമരീന്ദര്‍ സിംഗിന് നോട്ടീസ് അയച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ചണ്ഡീഗഢ്: വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് സമന്‍സ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രവി തിവാരിയെ ജലന്ദറില്‍ നിന്ന് ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ അമരീന്ദര്‍ സിംഗിനും, മകന് രനീന്ദര് സിംഗിനുമാണ് ഇഡി സമന്‍സ് അയച്ചത്.
സ്വിറ്റ്സ്വര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകള്‍, ജാക്കരന്ത ട്രസ്റ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയിലെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കാന്‍ ഛണ്ഡീഗഡ് ഹൈക്കോടതി ഇഡിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചത്.
രനീന്ദര് സിംഗിനോട് ഫെബ്രുവരി 12നും, അമരീന്ദറിനോട് 13നുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അമരീന്ദര്‍ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും അന്വേഷണത്തിന് ഹാജരായില്ല.
india
‘മുഹമ്മദ് ദീപക്കി’ന്റെ തലയെടുക്കുന്നവര്‍ക്ക് 5.5 ലക്ഷം പാരിതോഷികം; വധഭീഷണി മുഴക്കിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വിദ്വേഷ പ്രസംഗം നടത്തുകയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ദ്വോര്‍: ഉത്തരാഖണ്ഡിലെ കോട്ദ്വോറില്‍ വയോധികനായ മുസ്ലിം കച്ചവടക്കാരനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ച ദീപക് കുമാറിനെതിരെ (മുഹമ്മദ് ദീപക്) വധഭീഷണി. ദീപക്കിന്റെ തലയെടുക്കുന്നവര്‍ക്ക് ഹിന്ദു രക്ഷാദള്‍ 5.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തുകയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി 26-ന് കോട്ദ്വോറില്‍ വകീല്‍ അഹമ്മദ് എന്ന 70 വയസ്സുകാരന്റെ തുണിക്കടയ്ക്ക് നേരെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഈ സമയത്ത് ഇടപെട്ട ദീപക് കുമാര്‍ അക്രമികളെ തടഞ്ഞ് വയോധികനെ സംരക്ഷിക്കുകയായിരുന്നു.
അക്രമികള്‍ പേര് ചോദിച്ചപ്പോള്‍, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്നാണെന്ന് അദ്ദേഹം മറുപടി നല്കി. മാനവികത ഉയര്‍ത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം സമൂഹ മാധ്യമത്തില്‍ വൈറലാവുകയും രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ദീപക്കിന്റെ നിലപാടില്‍ പ്രകോപിതരായ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിനിടെയാണ് ദീപക്കിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
india
ആരവല്ലിയില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ല: ചരിത്രപരമായ ഇടപെടലുമായി സുപ്രീംകോടതി
ഹരിയാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആരവല്ലി സഫാരി മൃഗശാലാ പദ്ധതിയടക്കം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞു.
ആരവല്ലി മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചരിത്രപരമായ ഇടപെടലുമായി സുപ്രീംകോടതി. ‘ആരവല്ലി’ എന്നതിന്റെ കൃത്യമായ നിര്‍വചനം വിദഗ്ധര്‍ വ്യക്തമാക്കുന്നത് വരെ അവിടെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഹരിയാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആരവല്ലി സഫാരി മൃഗശാലാ പദ്ധതിയടക്കം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞു.
അതേസമയം ശാസ്ത്രീയമായ അടിത്തറയുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കൂ.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പര്‍വതനിരയായ ആരവല്ലിയിലെ ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും തടയാന്‍ ഈ ഉത്തരവിലൂടെ സഹായിക്കും. ആരവല്ലിയുടെ പരിധിയില്‍ ഏതൊക്കെ പ്രദേശങ്ങള്‍ വരുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ഈ നിര്‍വചനം മാറ്റുന്നത് ഖനന മാഫിയകളെ സഹായിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക. കേവലം രാഷ്ട്രീയ തീരുമാനങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇടപെടാവൂ എന്നും കോടതി വ്യക്തമാക്കി.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More1 day agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
