Connect with us

News

പെരുമ്പാവൂരില്‍ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.

Published

on

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് സമീപം കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി വിവരം. ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.

എറണാകുളംആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘റെയാന്‍’ സ്വകാര്യ ബസും പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളേജ് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നേരിയ സമയം തടസ്സപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ശമ്പള കുടിശ്ശിക വിവാദം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഇന്ന് മുതല്‍ നിര്‍ത്തും

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്തതാണ് സമരം ശക്തമാകാന്‍ കാരണമെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്.

Published

on

By

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചു. അനിശ്ചിതകാല ഒ.പി.യും അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്ന് Kerala Government Medical College Teachers Association (കെജിഎംസിടിഎ) അറിയിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും സംഘടന വ്യക്തമാക്കി.

ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നുമുള്ള വിട്ടുനില്‍പ്പും ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പി.ജി. ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരണം പിന്‍വലിച്ചു. വിഷയത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേസമയം, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്തതാണ് സമരം ശക്തമാകാന്‍ കാരണമെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. സര്‍ക്കാര്‍ നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സംഘടന കുറ്റപ്പെടുത്തി.

Continue Reading

More

‘തോൽവി അറിയാതെ ടീം ഇന്ത്യ’; വീണ്ടും നിരാശപ്പെടുത്തി അഭിഷേക്, ശിവം ദുബെക്ക് ഫിഫ്റ്റി

Published

on

അഹ്‌മദാബ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും തോല്‍വി അറിയാതെ ടീം ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ 194 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. അര്‍ധ സെഞ്ച്വറിയുമായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. തിലക് വര്‍മയും (31) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (34) ഹാര്‍ദിക് പാണ്ഡ്യയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഓപണര്‍ അഭിഷേക് ശര്‍മ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിനു മടങ്ങി. ഡച്ച് ബൗളിങ് നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ആര്യന്‍ ദത്ത് തിളങ്ങി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 റണ്‍സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിനു മുമ്പ് അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നല്‍കി പുറത്തായ താരം, നെതര്‍ലന്‍ഡ്‌സിനെതിരെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ആര്യന്‍ ദത്തിന്റെ സ്പിന്‍ ബൗളിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്‌മദാബാദില്‍ അഭിഷേകിന് വിനയായത്. ഇടയ്ക്ക് ബൗണ്ടറികള്‍ കണ്ടെത്തിയ ഇഷാന്‍ കിഷന് പക്ഷേ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. ഏഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സ് നേടിയ താരത്തെ ആര്യന്‍ ദത്തുതന്നെ മടക്കി.

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ വാന്‍ഡര്‍ മെര്‍വിന്റെ തകര്‍പ്പന്‍ ക്യാച്ചല്‍ പുറത്തായി. വാന്‍ബീകിനാണ് വിക്കറ്റ്. 27 പന്തില്‍ മൂന്നുഫോറും ഒരുസിക്‌സും സഹിതം 31 റണ്‍സാണ് താരത്തിന്റെ സംഭാവന. 12.4 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. വ്യക്തിഗത സ്‌കോര്‍ 13ല്‍ നില്‍ക്കേ ‘ലൈഫ്’ കിട്ടിയെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ക്യാപ്റ്റന്‍ സൂര്യക്കായില്ല. 28 പന്തില്‍ 34 റണ്‍സ് നേടിയാണ് ഇന്ന് താരം പുറത്തായത്. ഇതോടെ സ്‌കോര്‍ 13.3 ഓവറില്‍ നാലിന് 110 എന്ന നിലയിലായി.

Continue Reading

india

‘തോൽവി അറിയാതെ ടീം ഇന്ത്യ’; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ

17 റൺസിനാണ് ഇന്ത്യയുടെ ജയം

Published

on

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.

മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒ‍ഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.

ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.

Continue Reading

Trending