Connect with us

News

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തന്‍ ഹോട്കറും അപകടത്തില്‍പ്പെടുകയായിരുന്നു.

Published

on

മംഗളൂരു: മംഗളൂരു കലബുറുഗി ജില്ലയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂര്‍ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാര്‍ നന്ദുര്‍ക്കര്‍ (51), സുഹൃത്ത് രത്തന്‍ ഹോട്കര്‍ (58) എന്നിവര്‍ മരിച്ചത്.

ശിവകുമാര്‍ നന്ദുര്‍ക്കര്‍ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തന്‍ ഹോട്കറും അപകടത്തില്‍പ്പെടുകയായിരുന്നു. ശിവകുമാര്‍ നന്ദൂര്‍ക്കര്‍ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തന്‍ ഹോത്കര്‍ ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

News

ഉച്ചയ്ക്ക് വീണ്ടും കുതിപ്പ്; 1.15 ലക്ഷം കടന്ന് സ്വര്‍ണവില

ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. രാവിലെ പവന് 1,680 രൂപ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 560 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,320 രൂപയായി.

ഏറ്റവും കുറഞ്ഞ പണിക്കൂലിയോടുകൂടി സ്വര്‍ണം വാങ്ങാന്‍ 1,50,000 രൂപയ്ക്കും മുകളില്‍ ചെലവഴിക്കേണ്ടിവരും. തിങ്കളാഴ്ച പവന് 960 രൂപയും ചൊവ്വാഴ്ച 520 രൂപയും കുറഞ്ഞിരുന്നുവെങ്കിലും ഇന്ന് കുത്തനെ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.

ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച ഉണ്ടായ വര്‍ധനയും നിക്ഷേപകര്‍ ലാഭമെടുത്തതും തുടര്‍ന്നുള്ള ഇടിവിന് കാരണമായി.

യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറല്‍ റിസര്‍വ് നയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വിലയില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണ്.

വില ഒരു ലക്ഷത്തിന് മുകളില്‍ എത്തിയതോടെ ആഭ്യന്തര വിപണിയില്‍ സാധാരണ ഉപഭോക്താക്കള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. വിവാഹ വിപണിയിലും വില വര്‍ധന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Continue Reading

kerala

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; ‘കേരള സ്റ്റോറി 2’നെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം.

Published

on

By

വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്‍കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

Continue Reading

News

കോന്നി മെഡിക്കല്‍ കോളജിനെതിരെ പരാതി; ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ 14കാരന്റെ കൈ വളഞ്ഞ നിലയില്‍

മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം

Published

on

By

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് 14കാരന്റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നല്‍കിയ ശേഷം പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈ വളഞ്ഞ നിലയിലായിരുന്നുവെന്നാണ് പരാതി. അരുവാപ്പുലം സ്വദേശിയായ തന്‍സീറിനാണ് ദുരനുഭവമെന്ന് കുടുംബം വ്യക്തമാക്കുന്നു. സംഭവത്തില്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ കളിക്കിടെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് തന്‍സീറിന് കോന്നി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടിരുന്നു. ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി 2-ന് പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈയ്ക്ക് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വലിയ ചെലവില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി കുടുംബം പറയുന്നു.

മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ചികിത്സയില്‍ വീഴ്ചയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടികളിലെ ഒടിവുകള്‍ ചികിത്സിക്കുമ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ എല്ലുകള്‍ക്ക് വ്യതിയാനം സംഭവിക്കാമെന്നതാണ് ആശുപത്രി അധികൃതരുടെ വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Continue Reading

Trending