News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍, കേരളത്തില്‍ നിന്നും സര്‍വീസുകള്‍
ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു.
വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സര്‍വീസുകളുണ്ടാവും. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു.
ഇന്ന് കേരളത്തില്‍നിന്നും വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. റാസല്‍ഖൈമയിലേക്കു കൊച്ചിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. അതേസമയം മസ്‌കത്തിലേക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും സര്‍വീസുണ്ടാകും. ദുബായില്‍നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടാകും.
ഇന്‍ഡിഗോയും സര്‍വീസുകളുടെ എണ്ണം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ഗള്‍ഫിലെ 8 വിമാനത്താവളങ്ങളിലേക്ക് 34 സര്‍വീസുകളാണ് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകള്‍ ഇതിലുണ്ട്.
മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്‌പൈസ്‌ജെറ്റ് ഗള്‍ഫിലേക്ക് 14 സര്‍വീസുകള്‍ നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്നാണ്, ഒരെണ്ണം ദുബായ്-മുംബൈ റൂട്ടിലുമുണ്ടാവും. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കു 7.20നും തിരികെ ജിദ്ദയില്‍നിന്നു രാത്രി 11.55നും ആകാശ എയര്‍ സര്‍വീസ് നടത്തും. എന്നാല്‍ അബുദാബി, ദോഹ, റിയാദ്, കുവൈത്ത് സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല.
അതേസയമം ദുബായില്‍ നിന്ന് 100 സര്‍വീസുകള്‍ നടത്തുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് കൊച്ചി, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് കമ്പനി വിമാനം അയയ്ക്കും. അറിയിപ്പ് ലഭിച്ചവര്‍ക്കായി റിലീഫ് ഫ്‌ളൈറ്റുകളും ആരംഭിച്ചിട്ടുണ്ട്.
News
അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു; വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി
പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു. തെരച്ചിലിനിടെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി. ഈ ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.
അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.
GULF
തീർഥാടകർക്ക് ജാഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: റമദാൻ മാസവും ഉംറ സീസണും പരിഗണിച്ച് മക്കയിലെയും മദീനയിലെയും തീർഥാടകർക്കായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുമാണ് ഈ നടപടി.
ത്വവാഫ്, സഅ്‌യ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കുക, ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ വാക്സിനെടുക്കുക, പ്രായമായവരും രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കുക എന്നിവയൊക്കെയാണ് നിർദേശങ്ങൾ.
india
ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി
ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
-
News3 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News3 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala3 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News2 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
News2 days agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News18 hours agoപി കെ ശശിയെ സിപിഎം പുറത്താക്കി; നടപടി വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ
-
Sports2 days agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

