Connect with us

kerala

ഇന്ധനവില വര്‍ധന; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു

രാജ്യത്ത് വര്‍ധിപ്പിച്ച ഇന്ധനവിലക്കെതിരെ മലപ്പുറം ജില്ലാ ആസ്ഥാനത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.

Published

on

രാജ്യത്ത് വര്‍ധിപ്പിച്ച ഇന്ധനവിലക്കെതിരെ മലപ്പുറം ജില്ലാ ആസ്ഥാനത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ വില കൂട്ടിയ കേന്ദ്ര സര്‍ക്കാരിനെതിരെ ടൗണില്‍ പ്രകടനം നടത്തിയാണ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പാചക വാതകത്തിന്‍റെ ലഭ്യതക്കുറവ്, വാണിജ്യ ഗ്യാസിന്‍റെ വിലവര്‍ധനവ് എന്നിവ നിലനില്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പെട്രോളിയം വസ്തുക്കളുടെ വിലയും കൂട്ടിയിട്ടുള്ളത്.

പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ജനത്തിന് ഭാരമേല്‍പ്പിക്കാതെ കരുതല്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ പക്ഷെ വിലകൂട്ടി ബുദ്ധിമുട്ടിക്കുകയാണ്. കുടുംബ ബജറ്റു താളം തെറ്റാനും പൊതു ഗതാഗതത്തിന് ചാര്‍ജ് കൂട്ടാനും ഇന്ധന വില ഹേതുവാകരുതെന്ന് യൂത്ത് ലീഗ് പ്രതിഷേധത്തില്‍ ഉന്നയിച്ചു. പ്രകടനത്തിന് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി
ഭാരവാഹികളായ സിപി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, നവാഷിദ് ഇരുമ്പൂഴി, അഡ്വ.കെ.വി യാസര്‍, പികെ ഫാസില്‍ കരീം, മുജീബ് പിപി, നബീല്‍ അരിമ്പ്ര, സമദ് പൂതനപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ പറമ്പന്‍, സാലിഹ് മാടമ്പി, റസാഖ് കാരാതോട്, റിയാസ് പാലക്കല്‍, വാഹിദ് മാസ്റ്റര്‍ സലഫി, ഷാഹുല്‍ മാസ്റ്റര്‍ മൊറയൂര്‍ നേതൃത്വം നല്‍കി.

kerala

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

കഴിഞ്ഞ തവണ 99.05 ശതമാനമായിരുന്നു വിജയ ശതമാനം.

Published

on

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. കഴിഞ്ഞ തവണ 99.05 ശതമാനമായിരുന്നു വിജയ ശതമാനം. 30,514 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.

മൂന്നരമുതല്‍ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.

4.17 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മാര്‍ച്ച് അഞ്ചുമുതല്‍ 30 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ മൂല്യനിര്‍ണയം.

Advertisement

 

Continue Reading

kerala

വി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പറവൂരിന്റെ പ്രിയപുത്രന്‍ ഇനി കേരളത്തിന്റെ അമരത്ത്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷവുമായാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത്. ‘100 സീറ്റില്‍ കുറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും’ എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു.

2യു.ഡി.എഫിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ തന്ത്രങ്ങളായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച ‘പുതുയുഗ യാത്ര’ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. ‘ടീം യു.ഡി.എഫ്’ എന്ന സങ്കല്പത്തിലൂടെ മുന്നണിയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

1996 ലാണ് സതീശന്‍ ആദ്യമായി പറവൂരില്‍ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോല്‍വി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂര്‍ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ സതീശ വിജയം ആവര്‍ത്തിച്ചു.

1996-ല്‍ വെറും 1016 വോട്ടിന് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയ തന്റെ പാര്‍ലമെന്ററി പോരാട്ടം, ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.

Advertisement

 

Continue Reading

kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

നിയമസഭാ കക്ഷി യോഗം ഇന്ന്

Published

on

ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.
രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

 

Continue Reading

Trending