News
ഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം
എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (ഐഐസി) സംഘടിപ്പിക്കുന്ന ”ഹുബ്ബുല്‍ എമറാത്ത് – ഈദ് അല്‍ അദ്ഹാ സാംസ്കാരിക പരിപാടി” മേയ് 27 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ അസിന് വെള്ളില, കീര്‍ത്തന സബരീഷ്, സന്ധ്യ വിജയന് എന്നിവരുള്‍പ്പെടെ നിരവധി കലാകാരന്മാര് അണിനിരക്കുന്ന സംഗീത – കലാപരിപാടികളും അരങ്ങേറും.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുംബങ്ങള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, നേതാക്കള്‍, കലാസ്വാദകര്‍ തുടങ്ങി ആയിരത്തിലധികം പേര് ആഘോഷങ്ങളില്‍ പങ്കാളികളാകും.
ഈദ് അല്‍ അദ്ഹായുടെ സ്നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറുമെന്ന് ഐഐസി ഭാരവാഹികള്‍ അറിയിച്ചു.
എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
News
പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും.
ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.
ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
kerala
‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.
‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.
വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്‍ അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്‍ കരളുരുകി പ്രാര്‍ത്ഥനകളില്‍ മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി ലക്ഷങ്ങള്‍ മിനയിലെ കൂടാരനഗരിയില് നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. ‘ലബ്ബൈക്’ മന്ത്രങ്ങളുടെ കാന്തികവലയത്തില്‍ അറഫ ഇന്ന് പകല്‍ ശുഭ്ര സാഗരം തീര്‍ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തീര്‍ത്ഥാടകര്‍ക്ക് പുനര്‍ജന്മത്തിന്റെ നിമിഷങ്ങളാകും.
കണ്ണുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്‍ നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി തീര്‍ത്ഥാടകര്‍ ജബലുറഹ്മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്‍ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന് കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ക്കാണ് അറഫ സാക്ഷിയാവുക.
വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ളുഹര്‍ നിസ്കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്കെത്താന് ഹാജിമാര്‍ ആശ്രയിക്കുന്നത്. കൂടാതെ കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്‍മ്മം പൂര്‍ണ ചൈതന്യത്തോടെ ചെയ്തു തീര്‍ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്‍ അബ്ദുറഹ്മാന് അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നിസ്കാരങ്ങള്‍ നിര്‍വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ചെയ്യും.
-
kerala1 day agoനേമത്ത് പണം വാങ്ങി ബി.ജെ.പിയെ ജയിപ്പിച്ചു
-
kerala1 day agoമധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി
-
main stories3 hours agoഹാജിമാര്‍ ഇന്ന് അറഫയില്‍
-
kerala1 hour ago‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
-
News6 mins agoപ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

