Connect with us

GULF

അബ്ദുറഹിമിന്റെ എക്‌സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി

Published

on

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കഴിഞ്ഞ 20 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പ് വെച്ചതായും എക്സിറ്റ് അടിച്ചതായും റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. ജയിലിൽ നിന്നുള്ള മറ്റു നടപടികൾ പൂർത്തിയായാൽ വൈകാതെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സമിതി അറിയിച്ചു.
സ്‌പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ശിക്ഷ കാലാവധി ദുൽഹജ്ജ് മൂന്നിന് ബുധനാഴ്ച്ചയാണ് പൂർത്തിയായത്. വ്യാഴാഴ്ച്ച മുതൽ സഊദിയിൽ ബലിപെരുന്നാളിന്റെ അവധി ആരംഭിച്ചതിനാൽ മോചന നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെയും റിയാദ് നിയമ സഹായ സമിതിയുടെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്റെയും ശ്രമഫലമായാണ് എക്സിറ്റ് നടപടികൾ വേഗത്തിലാക്കാൻ സാധിച്ചത്.
നടപടികൾ പൂർത്തിയാകുന്ന മുറക്ക് മടക്ക യാത്രക്കുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികളായ സി പി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ, ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ട നടപടി ക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ടെന്നും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ പറഞ്ഞു.

GULF

അബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

Published

on

അബുദാബി: അബുദാബി പൊലീസ് അബുദാബി വിമാനത്താവളങ്ങളുമായി സഹകരിച്ച് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.

സുരക്ഷിതവും വിജയകരവുമായ യാത്ര ആശംസിച്ചുകൊണ്ട് അബുദാബി പൊലിസ് തീർത്ഥാടകർക്ക് പൂക്കളും സമ്മാനങ്ങളും നൽകി. അബുദാബി പോലീസിന്റെ ദയാപ്രവൃത്തിക്കും തീർത്ഥാടകരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള പ്രതിബദ്ധതയ്ക്കും തീർത്ഥാടകർ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി.

ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ അവബോധ, വിദ്യാഭ്യാസ സംഘവും യാത്രയയക്കാൻ സന്നിഹിതരായിരുന്നു.

Continue Reading

GULF

യൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാസങ്ങള്‍ നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു. പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസുഫലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മാസങ്ങളായി അടഞ്ഞു കിടന്ന ഇസ്ലാമിക് സെന്റർ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. യുഎഇ സാമൂഹ്യക്ഷേമ വികസന വിഭാഗം ഉന്നതരുമായി യൂസുഫലി നടത്തിയ ഇടപെടൽ ഏറെ പ്രശംസനീയമായിരുന്നു. ഇതേതുടർന്നാണ് മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം സെന്റര്‍ അകത്തളം വീണ്ടും സജീവമായി മാറുന്നത്.

ഇസ്ലാമിക് സെന്റര്‍, അബുദാബി ചെസ്സ് അക്കാദമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അമ്പതോളം രാജ്യങ്ങൡനിന്നുള്ള ചെസ്സ് കളിയിലെ അതികായരാണ് ഇന്നും നാളെയുമായി സെന്ററില്‍ നടക്കുന്ന ചെസ്സ് മത്സരത്തില്‍ പങ്കാളികളാകുന്നത്. ജൂനിയര്‍ വിഭാഗത്തിലും ഓപ്പണ്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നതില്‍ അബുദാബി ചെസ്സ് അക്കാദമിയുടെ താല്‍പര്യം പ്രത്യേകം ശ്രദ്ധേയമാണ്.

പതിറ്റാണ്ടുകളായി അബുദാബിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഓരോ രാപലുകളും സേവനത്തില്‍ നിറഞ്ഞതാണ്. കാലത്തുമുതല്‍ അര്‍ധരാത്രിയോട് അടുക്കുന്നതുവരെ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി അനേകങ്ങളാണ് എത്തിച്ചേരുന്നത്.

Advertisement

ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തുമെല്ലാം സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കലാ-കായിക, സാംസ്‌കാരിക മേഖലകളിലും ഇസ്ലാമിക് സെന്റര്‍ കഴിഞ്ഞകാലങ്ങളിലെല്ലാം അതിന്റെതായ തനതായ പങ്ക് വഹിച്ചിട്ടുണ്ട്.

Continue Reading

GULF

പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍

Published

on

ഹൃസ്വസന്ദര്‍ശനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് എട്ടാം തവണയാണ് അബുദാബിയിലെത്തുന്നത്.

Continue Reading

Trending