local
കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന്
തിരുവനന്തപുരം:കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന് . വരുംവർഷങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടികാഴ്ച്ചയില്‍ ജെ.കെ.മേനോന് ആശംസിച്ചു.
അധികാരത്തിലെത്തുന്നതിനു മുന്‍പെ തന്നെ കേരളത്തിന്റെ വികസനത്തിനാവശ്യമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ച്ചപാടുണ്ടായ നേതാവ് കൂടിയാണ് വി.ഡി. സതീശന്. ജെന്‍സി വിഭാഗത്തെ കൃത്യമായ അഡ്രസ്സ് ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കൂടിയാണ് വി.ഡി.സതീശനെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരമൊരുക്കാനും, ലോകത്തെ വിദ്യാഭ്യാസ നിലവാരത്തിനൊപ്പം നാടിനെ വളര്‍ത്തുമെന്നും കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ്. ഇത്തരം കാര്യങ്ങളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ പിന്തുണക്കുകയും, അഭിനന്ദിക്കുകയും ചെയുകയാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്, സ്ത്രീ സുരക്ഷയ്ക്ക് എല്ലാം കൃത്യമായ പഠനവും പ്ലാനും സ്വീകരിച്ച് മുന്നോട്ടുപോകുന്ന പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ജെ.കെ.മേനോന് പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിന്റെ വിസ്മയകരമായ വികസന പദ്ധതികള്‍ വിഭാവനം ചെയുന്ന സര്‍ക്കാരിന് തന്റെ മുഴുവന്‍ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ജെ.കെ.മേനോന് വ്യക്തമാക്കി. വിദ്യാഭ്യാസം, ആരേഗ്യം, വ്യവസായം തുടങ്ങി ധനപരമായ എല്ലാ വികസനത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാഴ്ച്ചപാടുകള്‍ കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇത്തരം കാഴ്ച്ചപാടുകളാണ് കേരളത്തിനാവശ്യമെന്നും ജെ.കെ.മേനോന് പറഞ്ഞു.
ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ.മേനോന് കൂടികാഴ്ച്ച നടത്തി.
local
കേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍
കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോഴിക്കോട്: കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ മുസ്തഫ കണ്ണൂര്‍ (പ്രസിഡന്റ്, ഷെരീഫ് സാഗര്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മഹ്മുദ് മാട്ടൂല്‍ (കണ്ണൂര്‍), ഫാ.സി.ഇ സുനില്‍ (തിരുവനന്തപുരം), കെ.വി മനോജ് (വയനാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഡോ. ഷമീന (മലപ്പുറം), കെ.എം ഷാഫി (മലപ്പുറം), ഹര്‍ഷിദ് നൂറാംതോട് (കോഴിക്കോട്) എന്നിവര്‍ സെക്രട്ടറിമാരുമാണ്.
മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാഹിത്യ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അംഗങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുക. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങി വിശാലമായ ലക്ഷ്യങ്ങളോടെ ഏഴ് വര്‍ഷം മുമ്പാണ് റൈറ്റേഴ്സ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും കോഴിക്കോട് ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.
local
പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു
ചേളാരി: പി.എം.എ സമീർ എം.എൽ.എയുടെ ഭാര്യമാതാവും ചേളാരി സ്വദേശി കോലാക്കൽ മൂസക്കോയയുടെ ഭാര്യയുമായ ഹഫ്സ വയലിലകത്ത് (68) കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ചേളാരിയിലെ പഴയ ആഴ്ചച്ചന്തയ്ക്ക് സമീപമാണ് പരേതയുടെ വസതി.
മക്കൾ: നവാബ് ജാൻ, നബീൽ, നജ്വ, നഭ. മരുമക്കൾ: പി.എം.എ സമീർ എം.എൽ.എ (ചന്ദ്രിക ഫിനാൻസ് ഡയറക്ടർ), ജസീൽ കൊടുവള്ളി. സഹോദരങ്ങൾ: മുഹമ്മദ്, വി.എ ലത്തീഫ് (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഷ്റഫ് അലി, ലൈല.
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി (2026 മെയ് 29, വെള്ളി) 7:45 മണിക്ക് പടിക്കൽ ടൗൺ ജുമാമസ്ജിദിൽ നടക്കും. തുടർന്ന് മയ്യത്ത് ഖബറിസ്ഥാനിൽ മറവ് ചെയ്യും.
local
കേരളത്തിൽ ആളിപടർന്ന അതിശക്തമായ കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ച്
സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്.
കേരളത്തിൽ ആളിപടർന്ന അതിശക്തമായ
കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ചായിരുന്നു
സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്
സംസ്ഥാനത്തും പ്രത്യാകിച്ച് കോഴിക്കോട് ജില്ലയിലും നമ്മുടെ നാടിനെ കീറി മുറിക്കുന്ന അശാസ്ത്രീയമായ ഈ പദ്ധതിക്കെതിരെ ശക്തമായ ഇടപെടലുകൾക്കും സമരത്തിനും നേതൃത്വം കൊടുത്ത സമര നായകനായിരുന്നു മുസ്ലിംലീഗ് ജില്ലാ ജനറൽ സിക്രട്ടറികൂടിയായ ടി ടി ഇസ്മായിൽ സാഹിബ്
കിടപ്പാടം നഷ്ട്ടമാവുന്ന നിരവധി കുടുംബങ്ങൾക്കും നാടിനും ടി.ടി ഇസ്മായിൽ സാഹിബ് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു
UDF അധികാരത്തിൽ വന്ന് ആദ്യമായി എടുത്ത തിരുമാനമാണ് കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തത്,ജനകിയ സമരത്തിനും ജനങ്ങൾക്കും UDF തന്ന വലിയ അംഗീകാരമാണ് ഇത്
നാരങ്ങോളി കുളത്ത് UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചും സമര നായകൻ ടി.ടി ഇസ്മായിൽ സാഹിബിന് നൽകിയ സ്വീകരണവും
-പി.കെ മുഹമ്മദലി
മെംബർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
-
kerala3 days agoഓപറേഷന് തൂഫാന്: ആദ്യ ദിനം 137 പേര് അറസ്റ്റില്‍
-
kerala2 days agoബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
-
kerala1 day agoഅപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
-
india1 day agoഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
-
local1 day agoകേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍
-
GULF1 day agoഅപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
-
india5 hours ago‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

