Connect with us

kerala

പരീക്ഷാ ക്രമക്കേട്: ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കുക ; മുസ്‌ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധം ഇന്ന്

ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.

Published

on

കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡല്‍ഹി പോലീസ് നടപടി അവസാനിപ്പിക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സര്‍ഫറാസ് അഹ്‌മദ്, ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.

രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകര്‍ക്കുന്ന രൂപത്തില്‍ 20 ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ കാണേണ്ടത്. വിദ്യാര്‍ത്ഥികളെയും അവരോടു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡല്‍ഹി പോലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്.

ഡല്‍ഹി ആദ്യമായല്ല സമരങ്ങള്‍ കാണുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു.ലോക്പാല്‍ സമരത്തെ അന്നത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓര്‍ക്കണം. സമരക്കാരോട് ചര്‍ച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമര്‍ത്തിക്കളയാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ സമരം കൂടുതല്‍ കരുത്തു നേടുകയാണ് ചെയ്യുക എന്ന് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.നാളെ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ സംസ്ഥാന കമ്മിറ്റികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു; 70 പേര്‍ കസ്റ്റഡിയില്‍

എന്നാല്‍ പോലീസിന്റെ കള്ളക്കേസുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ വഴങ്ങില്ലെന്നും പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Published

on

നീറ്റ് പരീക്ഷാ ക്രമക്കേടുകളില് ഉത്തരവാദിത്തം ഏല്ക്കുക, പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന് രാജി വെക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള് ഉന്നയിച്ച് ജന്തര് മന്ദിറില് നടക്കുന്ന പ്രതിഷേധ സമരം 24-ാം ദിവസത്തിലേക്ക് കടക്കവെ, സമരം ചെയ്യുന്നവര്ക്ക് നേരെ ഡല്ഹി പോലീസിന്റെ ക്രൂരമായ അടിച്ചമര്ത്തല്.
കോക്രോച്ച് ജനതാ പാര്ട്ടി (CJP) സംഘടിപ്പിച്ച ‘സംസദ് ചലോ’ പാര്ലമെന്റ് മാര്ച്ചിന് നേരെയാണ് ഡല്ഹി പോലീസ് ക്രൂരമായ മര്ദ്ദനമുറകള് അഴിച്ചുവിട്ടത്. സമാധാനപരമായ രീതിയില് പ്രതിഷേധിച്ച പ്രവര്ത്തകര്ക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്ണുകള് ഉള്പ്പെടെ ഉപയോഗിച്ച് മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്ന് സി.ജെ.പി നേതാക്കള് ആരോപിച്ചു.
എന്നാല് പോലീസിന്റെ ക്രൂരത മറച്ചുവെക്കാന് പ്രതിഷേധക്കാര്ക്ക് നേരെ അക്രമം, പൊതുമുതല് നശിപ്പിക്കല്, കല്ലേറ് തുടങ്ങിയ കുറ്റങ്ങള് ആരോപിച്ചുകൊണ്ട് ഡല്ഹി പോലീസ് മൂന്ന് എഫ്.ഐ.ആറുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കൂടാതെ 70-ഓളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നില് വലിയ ഗൂഢാലോചനയുണ്ടെന്ന വ്യാജ വാദമാണ് പോലീസ് ഉയര്ത്തുന്നത്.
എന്നാല് പോലീസിന്റെ കള്ളക്കേസുകള്ക്കും അടിച്ചമര്ത്തലുകള്ക്കും മുന്നില് വഴങ്ങില്ലെന്നും പരീക്ഷാ ക്രമക്കേടുകള്ക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും സംഘാടകര് വ്യക്തമാക്കി.
Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ,6,7 തിയ്യതികളിൽ ബി പോക്കർ സാഹിബ് നഗറിൽ

Published

on

കോഴിക്കോട്: “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന തലവാചകത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5,6,7 തീയതികളിൽ കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിൽ സജ്ജീകരിച്ച ബി പോക്കർ സാഹിബ് നഗറിൽ വെച്ച് നടക്കും.

മുസ്‌ലിം ലീഗ് ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങൾ സമ്മാനിച്ച മഹാനായ നേതാവാണ് ബി പോക്കർ സാഹിബ്.അദ്ദേഹത്തിൻറെ ഓർമ്മകൾ പുതിയകാലത്ത് അനിവാര്യമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് സമ്മേളനത്തിൽ ബി പോക്കർ സാഹിബ് നഗർ എന്ന നാമകരണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് പതാക ഉയർത്തൽ,ആറിന് 4000 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം,ഏഴിന് കൗൺസിൽ മീറ്റ് എന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയത്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം വൈറ്റ് ഗാർഡ് സംഗമം,
മണ്ഡലം സമ്മേളന സംഗമങ്ങൾ,പഞ്ചായത്ത് യാത്ര,പൂർവ്വകാല നേതൃസംഗമം,നേതൃ സ്മൃതി,സെമിനാറുകൾ,മുഹബ്ബത് കീ ബസാർ,സുവനീർ എഴുത്ത് സംഗമം, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. 6 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്നായി പ്രസിഡൻറ്, ജനറൽ സെക്രട്ടറി,ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളും മേൽ കമ്മിറ്റികളിലെ ഭാരവാഹികളും പങ്കെടുക്കും.നേരത്തെ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന പുതിയ നേതൃത്വത്തെ ഭാവിയിൽ ആദർശപരമായി സജ്ജമാക്കുന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രമേയത്തിൻറെ ഉള്ളടക്കം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ
സെഷനുകൾ പ്രതിനിധി സമ്മേളനത്തിൽനടക്കും.സാമൂഹിക തിന്മകളും വർഗീയതകളും അരാഷ്ട്രീയതകളും നിറയുന്ന അനീതിയുടെ കാലത്ത് യുവത്വം അവക്കെതിരെയുള്ള .പ്രതിരോധ ശക്തികളായി ഉ ഉയർന്ന് വരണമെന്ന ലക്ഷ്യത്തിലുള്ള സന്ദേശങ്ങൾ സമ്മേളനത്തിലുടനീളം കൈമാറും.
വിവിധ മേഖലകളിലെ പ്രഗൽഭ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.

സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ. റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.എ. കാദർ മാസ്റ്റർ, കെ.കുഞ്ഞാമുട്ടി, ഒ.പി. നസീർ, യൂത്ത് ലീഗ് നേതാക്കളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, എ ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, വി.അബ്ദുൽ ജലീൽ, എസ്.വി ഷൗലീക്ക്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, റഹ്മത്ത് കടലുണ്ടി, എം. നസീഫ്, ജാഫർ സാദിഖ്, ഹാഫിസ് മാതാഞ്ചേരി, നിസാർ തോപ്പയിൽ, അനീസ് തോട്ടുങ്ങൽ, ഫാസിൽ കെ.എം, സത്താർ കീഴരിയൂർ, മുനീർ പനങ്ങോട്ട്, സ്വാഹിബ്, മുഹമ്മദ്, ഷമീർ പാഴൂർ, നൈസാം രാജഗിരി, അഫ്നാസ് ചോറോട്, ഐ.സൽമാൻ, സി.കെ ഷക്കീർ, അസീർ പനോളി, നൗഷാദ് കെ, നിസാർ കെ.കെ, സലീം.ഇ.പി, റഫീഖ് ടി.കെ, എ.ബി.എം. ശിഹാബ്, സലീം മിലാസ്, സി.കെ.ജറീഷ്, ഫസൽ കൂനഞ്ചേരി,സി.എ നൗഫൽ, മുഹ്സിൻ വളപ്പിൽ, നിസാർ തോപ്പയിൽ, എ.പി സമദ്, ഷരീഫ് വെണ്ണക്കോട്, സിറാജ് കിണാശ്ശേരി, കോയമോൻ പുതിയപാലം തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Continue Reading

kerala

ആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി ഏന്മകജെ പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ്

Published

on

കാസര്‍കോട്: പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ഏഴാം ക്ലാസുകാരന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ബന്‍പുത്തടക്ക ദുര്‍ഗാ പരമേശ്വരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീഹരി (12)യെയാണ് കഴിഞ്ഞ ദിവസം ബേദ്രംപള്ളയിലെ താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കുടിയേറിയതാണ് ശ്രീഹരിയുടെ കുടുംബം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലും കഠിനമായ പരിമിതികള്‍ക്കിടയിലും അമ്മയും രണ്ടു അനുജത്തിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറെ മിടുക്കനായിരുന്ന ശ്രീഹരി.

ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത ദുരന്തം മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ജന്മനാട്ടില്‍ നിന്നും അകലെ മകനെ നഷ്ടപ്പെട്ട് പകച്ചുനിന്ന കുടുംബത്തിന് താങ്ങായി നാടിന്റെ നന്മയാര്‍ന്ന കരുതലോടെ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അടിയന്തരമായി ഇടപെട്ടു. ദുരന്തവിവരമറിഞ്ഞ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഇടപെടുകയും കുട്ടിയുടെ ഭൗതികശരീരം ജന്മനാടായ അടൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സൗകര്യം അടിയന്തരമായി ക്രമീകരിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവുകളും മുസ്്‌ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വൈസ് പ്രസിഡന്റ് സിദ്ദീഖ് വോളമുകര്‍, പ്രധാന അധ്യാപകന്‍ സാജു, ബെദ്രംപള്ളയിലെ പ്രിയപ്പെട്ടവര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ കുരുന്നിന് വിടചൊല്ലാന്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ഒടുവില്‍, ഒരിക്കലും ഉണങ്ങാത്ത നൊമ്പരമായി ശ്രീഹരിയുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് യാത്രയാക്കി.

പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ശ്രീഹരിയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ട അടൂരിലേക്ക് കൊണ്ടുപോകുന്നു

Advertisement
Continue Reading

Trending