GULF
പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി
വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.
അബുദാബി: വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.
പബ്ലിക് സര്‍വീസ് ജീവനക്കാരനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് അല്‍ഐനില്‍ പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്. സംഭവം നടന്ന അതേ പെട്രോള്‍ സ്റ്റേഷനില്‍ രണ്ട് മാസം കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചതിനും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം പിഴയും ചുമത്തി.
ഒന്നാം പ്രതിയുടെ വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇരയെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടോടെയാണ് കേസ് ആരംഭിച്ചത്. ഡ്രൈവര്‍ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുപ്പോള്‍ തിരക്കിലാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും ജീവനക്കാരന് മറുപടി പറഞ്ഞു.
തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അക്രമിക്കപ്പെടുകയുമായിരുന്നു. ജീവനക്കാരന് വേദനയും ചതവും ഉണ്ടാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് ഫയലിലെ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, പ്രതികളെ കോടതിയില്‍ മൊഴി നല്‍കിയതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.
പൊതുജന സേവനത്തില്‍ നിയോഗിക്കപ്പെട്ട വ്യക്തിയെയോ, പൊതുപ്രവര്‍ത്തകനെയോ, അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലോ, അല്ലെങ്കില്‍ അതുമൂലമോ ബലപ്രയോഗത്തിലൂടെയോ അക്രമം നടത്തിയോ ആക്രമിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുന്നതും ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമാണ് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
GULF
എതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും
അബുദാബി: അബുദാബിയിലെ ഗതാഗതത്തിന് എതിരായി അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഗുരുതരമായ അപകടത്തിലാക്കിയ ഡ്രൈവര്‍ക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. സംഭവത്തില്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും, ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം മുതല്‍ ഡ്രൈവിംഗിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും അബുദാബി കോടതി ഉത്തരവിട്ടു.
പൊതുജന സുരക്ഷയ്ക്കും ഗതാഗത പ്രവാഹത്തിനും എതിരായി വാഹനമോടിക്കുന്നത് കണ്ടതിനെത്തുര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഗുരുതരമായ നിയമലംഘനം വ്യക്തമായി രേഖപ്പെടുത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടും മോണിറ്ററിംഗ് ആന്‍ഡ് കണ്ട്രോള് സെന്ററില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ലംഘനങ്ങള്‍ തടയുന്നതിന് ഫെഡറല്‍ ഡിക്രി-ട്രാഫിക് റെഗുലേഷന് നിയമവും കുറ്റകൃത്യങ്ങളും ശിക്ഷാ നിയമവും കര്‍ശനമായി നടപ്പിലാക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
GULF
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു
അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വിവിധ ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍നടന്ന പരിപാടിയില്‍ അംബാസ്സഡല്‍ ഡോ. ദീപക് മേത്തല്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും യുഎഇയുമായുള്ള ഊഷ്മളമായ ബന്ധങ്ങളും അംബാസ്സഡര്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
എംബസ്സിയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക- വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്ക് അംബാസ്സഡര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു.
അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, മലയാളി സമാജം തുടങ്ങിയ സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.
GULF
ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്ന വിശാഖ് ജയപ്രസാദ്- ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്ശന് ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.
-
GULF3 days agoഎതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും
-
india3 days agoസര്‍ക്കാര്‍ സ്കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന് ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി
-
More3 days agoഒമാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി: യു.എസ്-ഇസ്രായേല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക പുകയുന്നു
-
india2 days ago2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്കാരം
-
india2 days agoനീറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി
-
india2 days ago‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു’: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി
-
main stories1 day agoരാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ആര്.എസ്.എസിനെ തിരിച്ചടിക്കുന്നു; നാഥുറാം ഗോഡ്സെ ആര്.എസ്.എസുകാരന് തന്നെയെന്ന് സവര്‍ക്കറുടെ കൊച്ചുമകന് കോടതിയില്‍
-
india1 day agoഭയന്നോടാതെ, മികച്ചവരെങ്കില്‍ ഭരണകാലത്ത് നിര്‍മ്മിച്ച 10 സ്കൂളുകള്‍ കാണിക്കൂ; രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് സി.ജെ.പി

