india
വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി
india
‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം
സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില്‍ ഉയര്‍ന്ന തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കാന്‍ പരാതി നല്‍കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
india
‘മഴ നിര്‍ത്താന്‍ താന്‍ നാരങ്ങ മുറിച്ചുവെന്ന് ബിജെപി എംപി; ‘എങ്കില്‍ വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
കാങ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ശക്തമായ മഴ നിര്‍ത്താന്‍ നാരങ്ങ മുറിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തെന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമര്‍ശം വലിയ വിവാദത്തില്‍. കാങ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ഓഗസ്റ്റ് 25-ന് ദൗണ്ടിലോഹറയില് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംപിയുടെ ഈ പരാമര്‍ശം. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത ‘മഹ്താരി വന്ദന്‍‘ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മഴ ഒഴിവാക്കാനായി താന്‍ നാരങ്ങ മുറിച്ച കാര്യം എംപി വ്യക്തമാക്കിയത്.
പരിപാടി നടക്കുന്നതിന് മുന്‍പ് പ്രോട്ടോക്കോള്‍ സംഘം അര്‍ധരാത്രിയില്‍ എത്തിയപ്പോഴും പ്രതികൂല കാലാവസ്ഥയായിരുന്നു. തുടര്‍ന്ന് ചടങ് തടസ്സമില്ലാതെ നടക്കാന്‍ ബുദ്ധദേവിനോടും മഹാദേവിനോടും പ്രാര്‍ഥിച്ച ശേഷം നാരങ്ങ മുറിക്കുകയായിരുന്നു. അതോടെ മഴ നിലച്ചുവെന്നും പരിപാടി ഭംഗിയായി പൂര്‍ത്തിയായതിനാല്‍ ഇനി എത്ര വേണമെങ്കിലും മഴ പെയ്യാമെന്നും ഭോജ്രാജ് നാഗ് കൂട്ടിച്ചേര്‍ത്തു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് കേട്ട് ചിരിക്കുകയായിരുന്നു.
എംപിയുടെ വിചിത്ര അവകാശവാദത്തിനെതിരെ ശക്തമായ പരിഹാസവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. നാരങ്ങ മുറിച്ച് മഴ നിര്‍ത്താന്‍ കഴിയുമെങ്കില്‍ രാജ്യത്തെ വിലക്കയറ്റവും പഞ്ചസാരയുടെ വിലയും കുറയ്ക്കാന്‍ അതേ വിദ്യ തന്നെയൊന്ന് പരീക്ഷിക്കണമെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് പരിഹസിച്ചു. ബിജെപി ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എംപിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെട്രോള്‍ വിലയും വൈദ്യുതി ബില്ലും കുറയ്ക്കാന്‍ ഈ നാരങ്ങ പ്രയോഗം നടത്തിയാല്‍ കൊള്ളാമെന്ന രീതിയില്‍ ജനങ്ങളും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നാരങ്ങ മുറിക്കലും മന്ത്രവാദവും പരാമര്‍ശിച്ച് വിവാദത്തിലായ നേതാവാണ് ഭോജ്രാജ് നാഗ്.
india
ആര്‍എസ്എസ് മതേതരത്വത്തിന് എതിര്, അവരുടെ പരിപാടിയോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്; മേയര്‍ സൊഹ്റാന് മംദാനി
ന്യൂയോര്‍ക്കിലെ ആര്‍എസ്എസ് പരിപാടിക്കെതിരെ കടുത്ത വിയോജിപ്പുമായി മേയര്‍ സൊഹ്റാന് മംദാനി
-
india3 days ago‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം
-
kerala2 days agoവലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനില്‍പ്പും
-
kerala2 days agoക്യാമ്പസുകളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കല്‍: എംഎസ്എഫ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി
-
local6 hours agoമുസ്ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

