Connect with us

Culture

പുതിയ ലോക ചാമ്പ്യനെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊല്‍ക്കത്ത

Published

on

പുതിയ ലോക ചാമ്പ്യനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു വംഗനാട്ടിലെ പ്രിയപ്പെട്ട കളിമുറ്റം. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിന് വേദിയാവുന്ന വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തില്‍ കാണുന്ന കാഴ്ച്ചകള്‍ സുന്ദരം. സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുളള യൂറോപ്യന്‍ ഫൈനലില്‍ ആര് ജയിച്ചാലും അത് പുതിയ ലോക ജേതാക്കളുടെ ഉദയമായിരിക്കും. ഇരുവരും യൂറോപ്യന്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അണ്ടര്‍ 17 കലാശപ്പോട്ടത്തില്‍ മുഖാമുഖം വരുന്നത്.

നാളെ കപ്പിന് മാത്രമല്ല പുതിയ അവകാശികള്‍ പിറക്കുന്നത്. ടോപ്പ് സ്‌ക്കോറര്‍ പട്ടത്തിനുമുണ്ടാവും പുതിയ ജേതാവ്. ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രെസ്റ്റര്‍ ഏഴ് ഗോളുകളുമായി ഒന്നാമത് നില്‍ക്കുമ്പോള്‍ തൊട്ട് പിറകെ ആറ് ഗോളുകളുമായി രണ്ട് പേരുണ്ട്. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസും മാലിയുടെ മുന്‍നിരക്കാരന്‍ എന്‍ഡിയെയും. ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലുമായി മാലി നാളെ കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ എന്‍ഡിയെ ഗോള്‍വേട്ടക്കാരനായാല്‍ ഘാനക്ക് വലിയ അംഗീകാരം ലഭിക്കും.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലും ഫിഫ അധികാരികളും രാവിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇന്ന് കാര്യമായ പരിശീലനത്തിനിറങ്ങാനാണ് സ്പാനിഷ് തീരുമാനം. അവരുടെ മീഡിയാ മാനേജര്‍ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ഇംഗ്ലണ്ടും സ്‌പെയിനും വന്‍കരാ വേദികളില്‍ പലവട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പലപ്പോഴും വിജയം ഇംഗ്ലീഷ് പക്ഷത്തായിരുന്നു. അതിനൊരു മറുപടി നല്‍കാന്‍ ഇവിടെ കഴിയുമെന്നാണ് സ്പാനിഷ് വിശ്വാസം. കൊല്‍ക്കത്തക്കാരുടെ മുഖത്ത് പക്ഷേ ചെറിയ നിരാശയുണ്ട്. അവരുടെ പ്രിയപ്പെട്ട ടീം ബ്രസീലായിരുന്നു.

അവര്‍ സെമിയില്‍ തോറ്റതോടെ കൊല്‍ക്കത്തക്കാര്‍ക്ക് വലിയ താല്‍പ്പര്യം രണ്ട് ഫൈനലിസ്റ്റുകളോടുമില്ല.ഇവിടെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനും അപ്രതീക്ഷിതമായി ലഭിച്ച സെമിഫൈനല്‍ മത്സരത്തിനും റെക്കോഡ് കാണികളാണ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാണികളുടെ ഹിതം പോലെ രണ്ടു മത്സരങ്ങളില്‍ എട്ടു ഗോളും പിറന്നു. ഫൈനലിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു. ഫൈനല്‍ കാണാനായി ഫിഫ തലവന്‍ ഇന്‍ഫാന്റീനോ ഉള്‍പ്പെടെ ഫിഫയുടെ വന്‍ സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐ.എം വിജയന്‍, ബൈചുങ് ബൂട്ടിയ, മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ കളികാണാനെത്തും. സച്ചിനും ഗാംഗുലിയും ലോകകപ്പ് അംബാസഡര്‍മാരാണ്.

ഫിഫയുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാലിക്കെതിരായ സെമി കഴിഞ്ഞ് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ സ്പാനിഷ് താരങ്ങള്‍ ഇന്നലെ വൈകിട്ടോടെ മൈതാനത്ത്്്് പരിശീലനത്തിനെത്തി. നായകന്‍ ആബേല്‍ റൂയിസും ഫെറാന്‍ ടോറസും സെര്‍ജിയോ ഗോമസും ഉള്‍പ്പെടെയുള്ള താരങ്ങളെ കോച്ച് സാന്റിയാഗോ ഡിനിയ മാറ്റി പരിശീലിപ്പിച്ചു. രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശീലനം. ബുധനാഴ്ച ബ്രസീലിനെ തോല്‍പ്പിച്ച് ൈഫനലില്‍ കടന്ന ഇംഗ്ലീഷ് താരങ്ങള്‍ വിശ്രമത്തിലായിരുന്നു. മാലി വ്യാഴാഴ്ചത്തെ പരിശീലനം റദ്ദാക്കി. ബ്രസീലും ഇറങ്ങിയില്ല. നാളെ രണ്ടു മത്സരങ്ങളിലായി ആറായിരം കാണികള്‍ കൂടി എത്തിയാല്‍ ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി പിറക്കും. കാണികളുടെ ആകെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡില്‍ ചൈനയെ ഇന്ത്യ മറികടക്കും. 1985ലെ ചൈന ടൂര്‍ണമെന്റില്‍ 12,30,976 പേരാണ് കളി കണ്ടത്. ഇന്ത്യയില്‍ ഇതുവരെ 12,24.027 പേര്‍ ആറു വേദികളിലായി വിവിധ മത്സരങ്ങള്‍ കാണാനെത്തി. ഇതില്‍ 4,85,693 പേരും കളി കണ്ടത് കൊല്‍ക്കത്തയില്‍ തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Continue Reading

Film

‘മമ്മൂട്ടിയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ഇതൊന്നും പുള്ളിയെ ബാധിക്കില്ല’; ആസിഫ് അലി

സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്.

Published

on

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാത്തവരാണ് മമ്മൂട്ടിയ്ക്ക് എതിരെ ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ പോലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറഞ്ഞു. ‘തലവന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

‘നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല’ എന്നാണ് ആസിഫ് അലി പറഞ്ഞത്.

മെയ് 24നാണ് തലവന്‍ തിയേറ്ററുകളിലെത്തുന്നത്. 2 വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളില്‍ എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Trending