Connect with us

Video Stories

റിയല്‍ റയല്‍

Published

on

 

മാഡ്രിഡ്: അവസാനം റയല്‍ റിയലായി… ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ചിരിച്ചു… സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ നെഞ്ച് വിരിച്ചു.. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ സൈപ്രസില്‍ നിന്നുള്ള അപോല്‍ നിക്കോഷ്യയെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ് നോക്കൗട്ട് ഉറപ്പാക്കി. ഇതേ ഗ്രൂപ്പില്‍ നിന്നും തുടര്‍ച്ചയായ ജയങ്ങളുമായി ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഒന്നം സ്ഥാനവും നിലനിര്‍ത്തി. ജര്‍മന്‍ ക്ലബായ ഡോര്‍ട്ടമണ്ടിനെ 2-1 നാണ് ഇന്നലെ ടോട്ടനം പരാജയപ്പെടുത്തിയത്. മറ്റ് മല്‍സരങ്ങളില്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ്. അവര്‍ ഒരു ഗോളിന് തുര്‍ക്കി ക്ലബായ ഫയനൂര്‍ഡിനെ കീഴടക്കി. ജര്‍മനിയില്‍ നിന്നുളള ലൈപ്‌സിഗ് 4-1ന് ഫ്രഞ്ച് ക്ലബായ മൊണോക്കോയെ കീഴടക്കി ശ്രദ്ധേയമായ വിജയം നേടിയപ്പോള്‍ സെവിയെയും ലിവര്‍പൂളും തമ്മിലുള്ള മല്‍സരം 3-3 ല്‍ അവസാനിച്ചു. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുകയായിരുന്നു ഇത് വരെ റയല്‍. വിജയമില്ല, ഗോളില്ല- സീനിയര്‍ താരങ്ങള്‍ പരസ്പരം തമ്മിലടിയും. അവസാന സീസണില്‍ ടീമിന് ലാലീഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പോര്‍ച്ചുഗലുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഈ സീസണില്‍ ലാലീഗയില്‍ ഇത് വരെ നേടിയത് ഒരേ ഒരു ഗോളാണ്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ രണ്ടാഴ്ച്ച മുമ്പ് വെംബ്ലിയില്‍ ടോട്ടനത്തോട് മൂന്ന് ഗോളിനാണ് ടീം പരാജയപ്പെട്ടത്. തോല്‍വികളില്‍ മുഖം ഉയര്‍ത്താന്‍ കഴിയാതെ സൈപ്രസിലേക്ക് വിമാനം കയറിയ മാഡ്രിഡ് സംഘത്തിന് ഇവിടെ ശക്തമായ വിജയം അത്യാവശ്യമായിരുന്നു. അപോല്‍ ദുര്‍ബലരായതിനാല്‍ കാര്യങ്ങള്‍ റയല്‍ ആഗ്രഹിച്ചത് പോലെ തന്നെ നടന്നു. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി. ഇരുപത്തി മൂന്നാം മിനുട്ടില്‍ ലുക്കാ മോദ്രിച്ചായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മധ്യനിരയിലെ ശക്തനായ ഈ താരത്തിന്റെ പവര്‍ ശരിക്കും റയലും മനസ്സിലാക്കിയ മല്‍സരത്തിലെ രണ്ടാം ഗോള്‍ കരീം ബെന്‍സേമയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഫ്രഞ്ച് താരത്തിനെതിരെ റയല്‍ ഫാന്‍സ് തന്നെ സമീപ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. കരുത്തനായ മുന്‍നിരക്കാരനായിട്ടും എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ കളി മറന്നിരുന്നു അദ്ദേഹം. പക്ഷേ ഇന്നലെ കൃസ്റ്റിയാനോയുടെ ശക്തമായ പിന്തുണയില്‍ മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ബെന്‍സേമ ടീമിന്റെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. പിറകെ നാച്ചോയുടെ സൂപ്പര്‍ ഗോളെത്തി. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് പോയപ്പോള്‍ അതാ വരുന്നു ബെന്‍സേമയുടെ രണ്ടാം ഗോള്‍. സൈപ്രസ് ആരാധകര്‍ നിറഞ്ഞ ഗ്യാലറി നിശബ്ദമായിരുന്നു ആദ്യ പകുതിയില്‍. രണ്ടാം പകുതിയില്‍ കൃസ്റ്റിയാനോയുടെ ഊഴമായിരുന്നു. കളി തുടങ്ങിയതും ടിപ്പിക്കല്‍ റൊണാള്‍ഡോ ഗോള്‍ വന്നു. നാല് മിനുട്ടിനകം വീണ്ടും അദ്ദേഹത്തിന്റെ ഗോള്‍. അങ്ങനെ ഈ സീസണില്‍ റയല്‍ മനം തുറന്ന് ചിരിച്ചു. മല്‍സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മുന്‍നിരക്കാര്‍ക്ക് സിദാന്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. ബെന്‍സേമ, നാച്ചോ, കൃസ്റ്റിയാനോ എന്നിവരെല്ലാം അവരുടെ ശക്തി തെളിയിച്ചുവെന്നും റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി-ഫയനൂര്‍ഡ് മല്‍സരം. സ്വന്തം മൈതാനത്ത് സൂപ്പര്‍ നിരയുമായി ഇറങ്ങിയ അവരെ പ്രതിരോധ പൂട്ടില്‍ നിയന്ത്രിച്ചു ഫയനൂര്‍ഡ്. മല്‍സരാവസാനം വരെ ഈ നില തുടരുമെന്നാണ് കരുതിയത്. പക്ഷേ ആക്രമണങ്ങളുടെ വേലിയേറ്റത്തിനൊടുവില്‍ റഹീം സ്റ്റെര്‍ലിംഗ് സിറ്റിക്ക് വിലപ്പെട്ട പോയന്റ് സമ്മാനിച്ച ഗോള്‍ സ്‌ക്കോര്‍ ചെയ്തു.
സ്പാനിഷ് ക്ലബായ സെവിയെക്കെതിരെ അവസാന മിനുട്ടിലാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ഇതോടെ അവരുടെ നോക്കൗട്ട് സാധ്യതയും ചോദ്യചിഹ്നത്തിലായി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് വ്യക്തമായ ആധിപത്യം നേടിയിരുന്നു ലിവര്‍. റോബര്‍ട്ടോ ഫിര്‍മിനോ രണ്ടാം മിനുട്ടില്‍ തന്നെ ടീമിനെ മുന്നിലെത്തിച്ചു. സാദിയോ മേന്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ടീമിന്റെ ലീഡ് ഉയര്‍ത്തി. മുപ്പതാം മിനുട്ടില്‍ ഫിര്‍മിനോയുടെ രണ്ടാം ഗോള്‍. സെവിയെ തകര്‍ന്നു എന്ന് കരുതിയിടത്ത് നിന്നാണ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് സ്പാനിഷ് ക്ലബ് നടത്തിയത്. വിസാം ബിന്‍ യെദാര്‍ ആദ്യ ഗോള്‍ മടക്കി. പെനാല്‍ട്ടി കിക്കില്‍ നിന്നും രണ്ടാംഗോളും യെദാറിന്റെ ബൂട്ടില്‍ നിന്ന്. കളി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കവെ ഗുയിഡോ പിസാറോ ലിവറിനെ ഞെട്ടിച്ച് സമനില സ്വന്തമാക്കി. സൂപ്പര്‍ താരം ഹാരി കെയിന്‍, കൊറിയക്കാരന്‍ സംഗ് ഹ്യൂഗ് മിന്‍ എന്നിവരുടെ കരുത്തിലാണ് ടോട്ടനം വിജയം നേടിയത്. ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ലോറന്‍സോ ഇന്‍സൈന്‍, പിദോര്‍ സെറിസ്‌കി, ഡ്രാസ് മെര്‍ട്ടാനസ് എന്നിവരാണ് നാപ്പോളിയുടെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending