Connect with us

kerala

കൂട്ടത്തല്ല്; സിപിഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം

പേട്ട ജങ്ഷനിൽ വച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്.

Published

on

സിപിഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം. പൂണിത്തുറ സിപിഎമ്മിലെ കൂട്ടത്തല്ലിനെ തുടർന്നാണ് തീരുമാനം. ലോക്കൽ സമ്മേളനം റദ്ദാക്കി. ലോക്കൽ കമ്മിറ്റി സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കും. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള നടപടികാര്യം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

പേട്ട ജങ്ഷനിൽ വച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്. സംഭവത്തിന് പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലായിരുന്നു നടപടി. ഉതിന് പിന്നാലെയാണ് ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്.

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലിനും സാധ്യത

ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഇടിമിന്നല്‍ വ്യാപകമാകാനുള്ള സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്.

Continue Reading

kerala

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

ഇന്ന് രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇന്ന് രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്.

നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് ദേശീയപാത നിര്‍മാണത്തിനെതിരെ ഇന്ന് പ്രദേശത്ത് ഉണ്ടായത്. ശക്തമായ മഴയില്‍ വീടുകളിലേക്ക് ചെളിയും വെള്ളവും ഒലിച്ചെത്തി നാശമായതോടെയാണ് നാട്ടുകാര്‍ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചത്. ഇന്നലെ മൂന്ന് വീടുകളിലാണ് ചെളിയും വെള്ളവും കയറിയിരുന്നത്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Published

on

താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി 28ന് ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.

Continue Reading

Trending