News
അറേബ്യന്‍ സ്നാക് ഫലാഫില്‍
അറേബ്യന്‍ സ്നാക് ഫലാഫില്‍
ആവശ്യമായ സാധനങ്ങള്‍:
വെള്ള കടല – 1 കപ്പ് (8-10 മണിക്കൂര്‍ നനച്ചത്)
-സവാള – എണ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 2 എണ്ണം
പാഴ്സി ലീഫ് / മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടലമാവ് – 1 ടേബിള്‍ സ്പൂണ്‍
ബേക്കിംങ് സോഡ ഒരു നുള്ള്
വെളിച്ചെണ്ണ പൊരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നനച്ച കടല കഴുകി വെള്ളം കളഞ്ഞ് സവാള, വെളുത്തുള്ളി, പ ച്ചമുളക്, മല്ലിയില ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ പേയ്സ്റ്റ് ആ യി ഗ്രൈന്റ് ചെയ്യുക. പെയ്സ്റ്റ് വളരെ സ്മൂത്ത് ആക്കുക.
ഇതില്‍ കുരുമുളക്, മുളകുപൊടി, ഉപ്പ്, കടലമാവ്, ബേക്കിംങ് സോഡ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
1015 മിനിറ്റ് റെസ്റ്റ് ചെയ്യാന്‍ വെക്കുക.
ഇതില്‍ നിന്ന് അല്‍പം എടുത്ത് ഓവല്‍ ഷേപ്പില്‍ ചിത്രത്തില്‍
കാണുന്നത് പോലെ തയ്യാറാക്കുക.
ചൂടാക്കിയ വെളിച്ചെണ്ണയില്‍ ചെറു തീയില്‍ ഫലാഫില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ പൊരിക്കുക.
News
മദ്യപാനത്തെച്ചൊല്ലിയ വഴക്ക്; പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം ടാങ്കില്‍ തള്ളി, 25കാരന്‍ പിടിയില്‍
മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ തള്ളിയ ശേഷം ബിരിയാണി കഴിച്ച് വീട്ടിലെത്തി ഉറങ്ങിയ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപൂരില്‍ മദ്യപാനത്തെച്ചൊല്ലിയ കുടുംബ വഴക്കില്‍ പിതാവിനെ വെട്ടിക്കൊന്ന് മകന്‍. മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ തള്ളിയ ശേഷം ബിരിയാണി കഴിച്ച് വീട്ടിലെത്തി ഉറങ്ങിയ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പ്രഭാത് കെര്‍കെറ്റ (25) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് പിതാവായ പരസ് കെര്‍കെറ്റ (50) ആണ്. ബഹേരപാറയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മകന്‍ സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ മദ്യപിച്ച നിലയില്‍ പ്രഭാത് പിതാവിന്റെ വീട്ടിലെത്തി. അമിതമായ മദ്യപാനശീലത്തെക്കുറിച്ച് പിതാവ് മകനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു എടുത്ത് പ്രഭാത് പിതാവിന്റെ തലയില്‍ പലതവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പരസ് മരിച്ചു.
പിതാവ് മരിച്ചതായി തിരിച്ചറിഞ്ഞ പ്രഭാത് മൃതദേഹം വീടിനടുത്തുള്ള ചെറിയ വാട്ടര്‍ ടാങ്കില്‍ തള്ളിയതായി പോലീസ് വ്യക്തമാക്കി. പിന്നീട് പുറത്തുപോയി ബിരിയാണി കഴിച്ച ശേഷം വീട്ടിലെത്തി യാതൊരു കുറ്റബോധവുമില്ലാതെ ഉറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെ പരസിനെ വീടിന് പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രഭാതിന്റെ മദ്യപാനത്തെച്ചൊല്ലി അച്ഛനും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസിയായ രാകേഷ് പ്രധാന്‍ പറഞ്ഞു.
ഇതിനിടെ, ലഖ്നൗവില്‍ 21കാരന്‍ പിതാവിനെ കൊന്ന് ശരീരം കഷണങ്ങളാക്കി ഡ്രമ്മില്‍ തള്ളിയ സംഭവത്തിന് പിന്നാലെയാണ് അംബികാപൂരിലെ ഈ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിതാവിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അക്ഷത് പ്രതാപ് സിങ് പോലീസിനോട് പറഞ്ഞിരുന്നു.
News
ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു
ചെന്നൈയിലെ അംബേദ്കര്‍ ഗവണ്‍മെന്റ് നിയമകോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജിനു.
ചെന്നൈ: കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാല പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി മരിച്ചു.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു (21) ആണ് മരിച്ചത്. ചെന്നൈയിലെ അംബേദ്കര്‍ ഗവണ്‍മെന്റ് നിയമകോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജിനു.
കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ എത്തിച്ച ശേഷം ജിനുവും സഹപാഠികളായ പ്രിയ (21), ജഗദീപ് (21), ആര്‍ത്തിപ് (21) എന്നിവര്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അണ്ണാ സര്‍വകലാശാലയ്ക്കു സമീപം മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് തിരിഞ്ഞതിനെ തുടര്‍ന്ന് പിന്നാലെ വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അതിലേക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിനു വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി (35)ക്കും പരിക്കേറ്റു. പരിക്കേറ്റവരെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. സഹോദരന്‍: ജിബിന്‍.
News
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്; ശ്വാസംമുട്ടലിന് എത്തിയ കുട്ടിക്ക് പേവിഷബാധ വാക്സിൻ കുത്തിവെച്ചു
കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി.
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടി എത്തിയ പതിനെട്ടുകാരിക്ക് പേവിഷബാധ വാക്സിൻ നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടിക്കു കുത്തിവയ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
രണ്ട് ദിവസം മുമ്പ് ശ്വാസംമുട്ടൽ മാറുന്നതിനുള്ള കുത്തിവയ്പിന് ഡോക്ടർ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്കു, തെരുവ് നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തിയ മറ്റൊരാളുടെ പേവിഷബാധ വാക്സിൻ മാറി നൽകിയെന്നാണ് പരാതി.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.
-
News22 hours ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News22 hours agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News23 hours agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
News3 days agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News3 days agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
kerala20 hours agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News3 days ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു

