Video Stories
വല്യേട്ടന് തല്ലിയൊടിച്ച ഇടതു കൈ
വാസുദേവന്‍ കുപ്പാട്ട്
ആരാണ് വല്യേട്ടന് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സമയം മെനക്കെടുത്താറില്ലെങ്കിലും സി.പി.ഐ വല്യേട്ടനായി എന്നും അവരോധിക്കാറുള്ളത് സി.പി.എമ്മിനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് മാര്‍ക്സിസ്റ്റ് എന്ന ബ്രേക്കറ്റോടെ സി. പി.ഐ.എം വന്നതോടെ മാതൃസംഘടനയായ സി.പി.ഐക്ക് കഷ്ടകാലം തുടങ്ങി എന്നാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെപ്പറ്റി അറിയുന്നവര്‍ പറയുന്നത്. സി.പി.എം വലിയ പാര്‍ട്ടിയായി മാറിയിരുന്നുവെങ്കിലും ബുദ്ധിരാക്ഷസന്മാരും താത്വികാചാര്യന്മാരും സി.പി.ഐയില്‍ തന്നെയാണ് നിലയുറപ്പിച്ചിരുന്നത്. എങ്കിലെന്ത്? അത്യാവശ്യത്തിന് മാത്രമെ വായ തുറക്കുകയുള്ളു. എപ്പോഴും പിടികിട്ടാത്ത ആദര്‍ശങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയും. സോവിയറ്റ് യൂണിയനില്‍നിന്ന് അയച്ചുകിട്ടുന്ന സാഹിത്യം വള്ളിപുള്ളി വിടാതെ വായിക്കും. ഇതെല്ലാം കഴിഞ്ഞും ബാക്കി കിട്ടിയാല്‍ പാര്‍ട്ടി ഓഫീസിലെ കൂജയില്‍ സൂക്ഷിച്ച പച്ചവെള്ളം ചവച്ചു കുടിക്കും. ഇതായിരുന്നു രീതി. ജനങ്ങള്‍ എന്നു പറയുന്ന ഒരു വിഭാഗം പുറത്തുണ്ട് എന്ന് ഇക്കാലയളവിലൊന്നും ചിന്തിച്ചില്ല. തെരഞ്ഞെടുപ്പിന്റെ കാഹളം ഉയരുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരിഞ്ഞുമറിഞ്ഞ് ഇടതുമുന്നണി എന്നൊരു സംഭവവികാസം ഉണ്ടായതോടെ പലതും മറന്നു വല്യേട്ടന്റെ കൂടെനില്ക്കാന് തീരുമാനിച്ചു. അന്നുമുതല്‍ വല്യേട്ടന് ഒരു അരിക്കാക്കാന്‍ നോക്കുകയാണെന്ന് സമാധാനപ്രിയരായ സി.പി.ഐ സഖാക്കള്‍ അടക്കം പറയാറുണ്ട്. പഞ്ചായത്തില്‍ 15 സീറ്റ് സി.പി.എം നേടുമ്പോള്‍ ഒന്നോ രണ്ടോ സി.പി.ഐക്ക് കിട്ടും. ഇതാണ് പതിവ്. മന്ത്രിസഭയിലെ സ്ഥിതിയും ആശാവഹമായിരുന്നില്ല. റവന്യൂ, വനം തുടങ്ങിയ വകുപ്പുകളാണ് കിട്ടാറുള്ളത്. അത്യാവശ്യത്തിന് മാനഹാനി വരുത്താന്‍ കെല്പുള്ളവര് മന്ത്രിമാരാകുമ്പോള് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നതും പതിവാണ്. സിവില്‍ സപ്ലൈസില്‍ കൈയിട്ടു വാരിയതിന്റെ പരാതി ഇനിയും അവസാനിച്ചിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വല്യേട്ടനെ എതിര്‍ത്ത് നല്ല നാലു വര്‍ത്തമാനം പറയാന്‍ സി.പി.ഐ നേതാക്കള്‍ക്ക് കഴിയാറില്ല. സംശുദ്ധമായ പൊതുജീവിതം കാത്തുസൂക്ഷിക്കുന്ന തിരക്കില്‍ ആരും അതിന് തുനിയാറില്ല എന്നതാണ് വസ്തുത.
സി. അച്യുതമേനോനും പി.കെ.വിയും വെളിയം ഭാര്‍ഗവനും എന്‍.ഇ ബാലറാമും മറ്റും വലതു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച ഒരു കാലം പലരുടെയും മനസ്സിലുണ്ടാവും. ഡാങ്കേയുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കാന്‍ എന്തൊരു വ്യഗ്രതയായിരുന്നു അന്ന്. ആ നേതാക്കള്‍ ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല വൈരുധ്യാത്മക ഭൗതികവാദവും പഠിച്ചു. ഉയര്‍ന്ന ചിന്ത, എളിമയുള്ള ജീവിതം അതായിരുന്നു മുഖമുദ്ര. ഇന്ന് കാലം കഴിഞ്ഞു. കേന്ദ്രത്തില്‍ സുധാകര റെഡ്ഢി അധികാരമൊഴിഞ്ഞു. കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ശത്രുക്കള്‍ പറയുന്നത്. ഡി. രാജയാണ് പകരം വന്നത്. ഏതെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പുകളില്‍ നാലു സീറ്റ് നേടണം എന്നൊക്കെ കണക്കകൂട്ടുന്നുണ്ട്. അതിനിടെയാണ് കേരളത്തില്‍ വല്യേട്ടന് വെടിപൊട്ടിച്ചത്. എവിടെയാണ് വെടിയേറ്റത് സി.പി. ഐയുടെ എം.എല്‍.എയുടെ മുഖത്ത്! എല്‍ദോ എം.എല്‍.എയുടെ ഇടതുകൈ ഒടിഞ്ഞു. ഏതായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒടിക്കുകയാണെങ്കില്‍ അത് ഇടതുകൈ തന്നെ വേണം എന്ന് പൊലീസിന് തോന്നിയല്ലോ. വലതുകൈ ആയിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ആകെ നാണക്കേടാകുമായിരുന്നു. എന്തായിരുന്നു പൊലീസിന് എം.എല്‍.എയെ തല്ലാനുള്ള പ്രകോപനം? ചുമ്മാ അങ്ങ് തല്ലുമോ? പൊതുവെ പൊലീസിന് ഇത് നല്ല സമയമല്ല. കസ്റ്റഡി മരണം, കസ്റ്റഡി മര്‍ദ്ദനം, ആളു മാറി മര്‍ദ്ദനം, കേസെടുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ കാരണം കാക്കിക്കുള്ളിലെ കലാകാരന്മാര്ക്ക് എവിടെയും രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യത്തിന് കൊടുക്കുന്നത് വേറെയും. അതിനിടയിലാണ് എല്‍ദോ ഒരു പുണ്യവാളനെപ്പോലെ സമരമുഖത്ത് പ്രത്യക്ഷപ്പെട്ടു കളഞ്ഞത്. എസ്.എഫ്.ഐയും കെ.എസ്.ടി.എയും മറ്റും സമരം നടത്തും. അവര്‍ ധര്‍ണ, പിക്കറ്റിങ് എന്നൊക്കെ പറഞ്ഞ് ഇറങ്ങും. അവരെ പൊലീസ് ലാത്തി പോയിട്ട് കൈകൊണ്ട് തൊടില്ല. അതുപോലെയാണോ സി.പി. ഐക്കാര്‍?
എന്തായിരുന്നു സി.പി.ഐ നടത്തിയ ഡി.ഐ. ജി ഓഫീസ് മാര്‍ച്ചിന്റെ പൊരുള്‍. വൈപ്പിന്‍ കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സി.ഐയെ സസ്പെന്റ് ചെയ്യണം എന്ന ന്യായമായ ആവശ്യം മാത്രമേ സി.പി.ഐക്ക് ഉണ്ടായിരുന്നുള്ളു. പ്രധാന ഘടകകക്ഷി എന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പൊലീസിന്റെ ബാരിക്കേഡ് തള്ളി നിലത്തിടാന്‍ ശ്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് പക്ഷേ ഘടകകക്ഷിക്ക് കിട്ടേണ്ട മര്യാദ കിട്ടിയില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനും കിട്ടി തല്ല്. കെ.എന്‍ സുഗതന്റെ കൈക്കും പരിക്കേറ്റു.
കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടുപോകുമ്പോഴും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മൗനം തുടരുകയാണ്. ഇനി ഞാന്‍ പറഞ്ഞിട്ട് കുട്ടികള്‍ക്ക് രണ്ടു തല്ല്കൂടി കിട്ടേണ്ട എന്ന സദുദ്ദേശ്യം മാത്രമാണ് സെക്രട്ടറിക്കുള്ളത്. എന്നാല്‍, പാര്‍ട്ടിയിലെ ചുണക്കുട്ടികള്‍ക്ക് അത് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് വല്യേട്ടനോട് ഏറ്റെതിര്ക്കാന് തയാറാവുന്നില്ല എന്നാണ് അണികളുടെ ചോദ്യം. പൊലീസിനെയും സി.പി.എമ്മിനെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ധൈര്യം കാണിക്കുമ്പോള്‍ കാനത്തിന്റെ മൗനം ചര്‍ച്ചയാവുകയാണ്. ഇനി എപ്പോഴാണ് സഖാവിന് പ്രതികരണശേഷി ഉണ്ടാവുക എന്നാണ് അണികള്‍ ചോദിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിച്ചുവെങ്കിലും സി.പി.എം നേതൃത്വത്തിന് നല്ല മനസ്താപമുണ്ട്. എം.എല്‍.എയെ പൊലീസ് തല്ലിയത് ശരിയായില്ല എന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരേ സ്വരത്തില്‍ പറഞ്ഞു. സംഭവത്തെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിക്കാനുള്ള ആര്‍ജ്ജവവും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായി. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ ഈ വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതായിരുന്നു എന്ന് മനസ്സ് തുറക്കാന്‍ കോടിയേരി ശ്രമിച്ചതും കേരളം കണ്ടു. എന്നിട്ടും സംഭവത്തെ അപലപിക്കാന്‍ കാനത്തിന് സമയമായിട്ടില്ല എന്നത് സി.പി.ഐക്കാരെ രോഷം കൊള്ളിക്കുകയാണ്. ഏതായാലും നേതാക്കള്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്ന് സി.പി.എം മനസ്സിലാക്കികഴിഞ്ഞു. അതുകൊണ്ടാണ് നേതാക്കള്‍ മൃദുവായി സി.പി.ഐയെ തലോടാന്‍ തുടങ്ങിയത്. എന്നാല്‍ സി.പി. ഐ അണികളുടെ രോഷം തണുപ്പിക്കാന്‍ അത് ഉപകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മുന്നണി ബന്ധം ഉലയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ബ്രേക്കറ്റ് ഉള്ളതും ഇല്ലാത്തതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് കണ് പാര്‍ക്കുന്ന മുഹൂര്‍ത്തം കൂടിയാണിത്.
News
വെനിസ്വേലയുമായി എണ്ണക്കരാർ: യു.എസിലേക്ക് അഞ്ച് കോടി ബാരൽ എണ്ണ എത്തിക്കാൻ സമ്മതിച്ചതായി ട്രംപ്
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കരാകസ്: പ്രസിഡന്റ് നിക്കോളസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ സൈനിക നീക്കങ്ങൾ ശക്തമായതിന് പിന്നാലെ, അഞ്ച് കോടി ബാരൽ എണ്ണ യു.എസിലേക്ക് എത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്തണമെന്നാവശ്യപ്പെട്ട് പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിന് മേൽ ട്രംപ് സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണക്കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണഖനന മേഖലയിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചതായും വിവരം പുറത്തുവന്നു.
Video Stories
ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ
സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) വിലയിരുത്തല്‍. സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
