Connect with us

film

‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യയിൽ 200 കോടി ക്ലബിൽ; ഹോളിവുഡ് ബോക്സ് ഓഫിസ് റെക്കോർഡ്

റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

Published

on

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹോളിവുഡ് ചിത്രം ‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് 200 കോടി രൂപ പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം നേടി.

2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയ്ക്കൊപ്പം, ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിക്കുന്ന ആറാമത്തെ വിദേശ ചിത്രമെന്ന റെക്കോർഡും ‘അവതാർ; ഫയർ ആൻഡ് ആഷ്’ സ്വന്തമാക്കി. ശക്തമായ ബോക്സ് ഓഫിസ് പ്രകടനവുമായി ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്.

‘ധുരന്ധർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി മത്സരമുണ്ടായിരുന്നിട്ടും, നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ത്യയിൽ നേടിയ വൻ വിജയത്തിന് പിന്നാലെ, അവതാർ ഫ്രാഞ്ചൈസിയുടെ ബോക്സ് ഓഫിസ് കരുത്ത് ഈ ചിത്രത്തിലൂടെയും തുടരുന്നതായി വ്യക്തമാണ്.

ഇന്ത്യൻ ബോക്സ് ഓഫിസിൽ 200 കോടി കടന്ന അവസാന വിദേശ ചിത്രം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ആയിരുന്നു. 2022ൽ പുറത്തിറങ്ങിയ ആ ചിത്രം ഏകദേശം 500 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടി, ഇന്ത്യയിൽ ഏറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി മാറിയിരുന്നു.

film

പട്ടാള ക്യാമ്പിൽ നിന്നും ഷെയ്ൻ; പ്രവീൺ നാഥിന്റെ സംവിധാനത്തിൽ “ഷെയ്ൻ നിഗം 27”; പോസ്റ്റർ പുറത്തിറങ്ങി

ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

Published

on

യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഷെയ്ൻ നിഗം 27 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗത്തിന്റെ 27മത് ചിത്രമായാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

മാറുന്ന മലയാള സിനിമയിൽ, യുവത്വത്തിൻ്റെ ഹരമായി മാറിയ ഷെയ്ൻ നിഗം, വിനോദ ചിത്രങ്ങളിലൂടെയും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും മലയാളത്തിൽ മുൻനിരയിലെത്തിയ യുവതാരമാണ്. കുമ്പളങ്ങി നൈറ്റ്സ്, പറവ, എന്നീ ചിത്രങ്ങളിൽ കാഴ്ച വെച്ച ഗംഭീര പ്രകടനവും, RDX, ബൾട്ടി പോലുള്ള പുതിയ ചിത്രങ്ങളിൽ നടത്തിയ ആക്ഷൻ പ്രകടനവും വമ്പൻ സ്വീകാര്യതയാണ് അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ നേടിക്കൊടുത്തത്.

ഇത്തരം മികച്ച ചിത്രങ്ങൾക്ക് ശേഷം വരുന്ന ഷെയ്ൻ നിഗം 27 എന്ന പ്രോജക്ട് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

Continue Reading

film

ജെയിംസ് കാമറൂണിന്റെ ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസ്; ആദ്യ റിവ്യൂകൾ നിരാശാജനകം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.

Published

on

ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ പ്രദർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.

ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ചിത്രം “അസംബന്ധങ്ങളുടെ നീണ്ട യാത്ര”യെന്ന് ഗാർഡിയൻ വിമർശിച്ചു. ‘അവതാർ’ പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്ന വിശേഷണമാണ് ബി.ബി.സി നൽകിയത്.

2009ലാണ് ‘അവതാർ’യുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വിദൂരഗ്രഹമായ പെൻഡോറയിലാണ് കഥ നടക്കുന്നത്. 2D, ഐമാക്‌സ് 3D ഫോർമാറ്റുകളിലായി പുറത്തിറങ്ങിയ ആദ്യ ഭാഗം തിയറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ വരുമാനം നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.

2022ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തേക്കുള്ള പ്രതീക്ഷകൾ വലിയതായിരുന്നു.

ഒരു അഗ്നിപർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാരുടെ കഥയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’ പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന പദവി ഇപ്പോഴും ‘അവതാർ’ ആദ്യ ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ (2.79 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, ‘അവതാർ 2’ മൂന്നാം സ്ഥാനത്തും, ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ നാലാം സ്ഥാനത്തുമാണ്.

Continue Reading

entertainment

‘രണ്ട് കലാകാരന്മാര്‍, ഒരു പിണക്കം; മറക്കാനാകാത്ത ഒരു പാഠം; ദുല്‍ഖറിന്റെ കാന്ത ഡിസംബര്‍ 12ന് ഒ.ടി.ടി യിലേക്ക്

മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘കാന്ത’ ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സ്ട്രീം ചെയ്യും1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം. സ്പിരിറ്റ് മീഡിയയും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2022ലെ ഹേ സിനാമിയെ തുടര്‍ന്ന് ദുല്‍ഖറിന്റെ തമിഴ് സിനിമയിലേക്കുള്ള പ്രധാന തിരിച്ചുവരവായാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന് പ്രചോദനമായി കണക്കാക്കുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കരിയറാണ്. എന്നാല്‍, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാഗവതതുടെ ചെറുമകന്‍ കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജനെ മോശം സ്വഭാവക്കാരനായി ദാരിദ്ര്യത്തില്‍ ജീവിച്ചവനായി വരച്ചുകാട്ടിയതാണെന്നും അതിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുമാണ് ഹരജി. അതേസമയം കാന്ത യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും പൂര്‍ണമായും സാങ്കല്‍പ്പികമായ കഥയാണെന്നും ദുല്‍ഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. റിലീസിന്റെ ആദ്യ ദിവസം നാല് കോടി രൂപ വരുമാനമാണ് ചിത്രം കരസ്ഥമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ഹിറ്റായ ലക്കി ഭാസ്‌കറിന്റെ ആദ്യ ദിന കളക്ഷനായ 8.45 കോടിയുടെ പകുതി മാത്രമാണ് ഇത്. ചിത്രത്തിന്റെ മന്ദഗതിയും രണ്ടാം പകുതിയിലെ കുറവുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയായെങ്കിലും ദുല്‍ഖറിന്റെ പ്രകടനം ഒരേസ്വരത്തില്‍ പ്രശംസിക്കപ്പെട്ടു.

Continue Reading

Trending