film
പട്ടാള ക്യാമ്പിൽ നിന്നും ഷെയ്ൻ; പ്രവീൺ നാഥിന്റെ സംവിധാനത്തിൽ “ഷെയ്ൻ നിഗം 27”; പോസ്റ്റർ പുറത്തിറങ്ങി
ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഷെയ്ൻ നിഗം 27 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗത്തിന്റെ 27മത് ചിത്രമായാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
മാറുന്ന മലയാള സിനിമയിൽ, യുവത്വത്തിൻ്റെ ഹരമായി മാറിയ ഷെയ്ൻ നിഗം, വിനോദ ചിത്രങ്ങളിലൂടെയും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും മലയാളത്തിൽ മുൻനിരയിലെത്തിയ യുവതാരമാണ്. കുമ്പളങ്ങി നൈറ്റ്സ്, പറവ, എന്നീ ചിത്രങ്ങളിൽ കാഴ്ച വെച്ച ഗംഭീര പ്രകടനവും, RDX, ബൾട്ടി പോലുള്ള പുതിയ ചിത്രങ്ങളിൽ നടത്തിയ ആക്ഷൻ പ്രകടനവും വമ്പൻ സ്വീകാര്യതയാണ് അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ നേടിക്കൊടുത്തത്.
ഇത്തരം മികച്ച ചിത്രങ്ങൾക്ക് ശേഷം വരുന്ന ഷെയ്ൻ നിഗം 27 എന്ന പ്രോജക്ട് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
film
ജെയിംസ് കാമറൂണിന്റെ ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസ്; ആദ്യ റിവ്യൂകൾ നിരാശാജനകം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ പ്രദർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്‌ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ചിത്രം “അസംബന്ധങ്ങളുടെ നീണ്ട യാത്ര”യെന്ന് ഗാർഡിയൻ വിമർശിച്ചു. ‘അവതാർ’ പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്ന വിശേഷണമാണ് ബി.ബി.സി നൽകിയത്.
2009ലാണ് ‘അവതാർ’യുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വിദൂരഗ്രഹമായ പെൻഡോറയിലാണ് കഥ നടക്കുന്നത്. 2D, ഐമാക്‌സ് 3D ഫോർമാറ്റുകളിലായി പുറത്തിറങ്ങിയ ആദ്യ ഭാഗം തിയറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ വരുമാനം നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.
2022ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തേക്കുള്ള പ്രതീക്ഷകൾ വലിയതായിരുന്നു.
ഒരു അഗ്നിപർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാരുടെ കഥയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’ പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന പദവി ഇപ്പോഴും ‘അവതാർ’ ആദ്യ ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ (2.79 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, ‘അവതാർ 2’ മൂന്നാം സ്ഥാനത്തും, ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ നാലാം സ്ഥാനത്തുമാണ്.
entertainment
‘രണ്ട് കലാകാരന്മാര്‍, ഒരു പിണക്കം; മറക്കാനാകാത്ത ഒരു പാഠം; ദുല്‍ഖറിന്റെ കാന്ത ഡിസംബര്‍ 12ന് ഒ.ടി.ടി യിലേക്ക്
മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘കാന്ത’ ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സ്ട്രീം ചെയ്യും1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം. സ്പിരിറ്റ് മീഡിയയും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2022ലെ ഹേ സിനാമിയെ തുടര്‍ന്ന് ദുല്‍ഖറിന്റെ തമിഴ് സിനിമയിലേക്കുള്ള പ്രധാന തിരിച്ചുവരവായാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന് പ്രചോദനമായി കണക്കാക്കുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കരിയറാണ്. എന്നാല്‍, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാഗവതതുടെ ചെറുമകന്‍ കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജനെ മോശം സ്വഭാവക്കാരനായി ദാരിദ്ര്യത്തില്‍ ജീവിച്ചവനായി വരച്ചുകാട്ടിയതാണെന്നും അതിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുമാണ് ഹരജി. അതേസമയം കാന്ത യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും പൂര്‍ണമായും സാങ്കല്‍പ്പികമായ കഥയാണെന്നും ദുല്‍ഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. റിലീസിന്റെ ആദ്യ ദിവസം നാല് കോടി രൂപ വരുമാനമാണ് ചിത്രം കരസ്ഥമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ഹിറ്റായ ലക്കി ഭാസ്‌കറിന്റെ ആദ്യ ദിന കളക്ഷനായ 8.45 കോടിയുടെ പകുതി മാത്രമാണ് ഇത്. ചിത്രത്തിന്റെ മന്ദഗതിയും രണ്ടാം പകുതിയിലെ കുറവുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയായെങ്കിലും ദുല്‍ഖറിന്റെ പ്രകടനം ഒരേസ്വരത്തില്‍ പ്രശംസിക്കപ്പെട്ടു.
film
നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍
നടി ഭാമ, നടന്‍ സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന്‍ സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്‌ന
ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.
ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.
2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.
-
kerala5 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala5 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
