ന്യൂഡല്‍ഹി: രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍:

202ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും
ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍
അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍വേ സുരക്ഷാ ഫണ്ട്
റെയില്‍ യാത്രാ സുരക്ഷക്ക് ഒരു ലക്ഷം കോടി
ഐ.ആര്‍.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഫീസ് ഒഴിവാക്കി

പുതിയ മെട്രോ റെയില്‍ നയത്തിന് രൂപം നല്‍കും