ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഡി.വൈ.എസ്.പിക്ക് വീരമൃത്യു. അമന് താക്കൂറാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന്...
പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അഭിസംബോധനകളിലെ...
ന്യൂഡൽഹി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയെ പരിഹസിച്ച് കോൺഗ്രസ്. വോട്ടിന് കോഴ എന്നതിനു തുല്യമാണ് ഈ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയാനായില്ലെന്നത് വലിയ നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ജനുവരി മാസത്തില്‍ കടമെടുക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ പദ്ധതികളെല്ലാം അവതാളത്തില്‍. അടുത്തയാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. മുന്‍കാലങ്ങളില്‍ വലിയ തോതിലുള്ള പ്രതിസന്ധിയുണ്ടായിട്ടുണ്ടെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍...
കോഴിക്കോട്: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോഴുള്ള നിലപാടുകളാണ് പ്രധാനമായും...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, റോബര്‍ട്ട് വദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതോടെയാണ് വദ്രയുടെ സജീവരാഷ്ട്രീയപ്രവര്ത്തനമുണ്ടാകുമെന്ന നിലയില്‍ ചര്‍ച്ച തുടങ്ങിയത്....
കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് എച്ച്1.എന്‍1 ബാധ. 67കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആകെ 520 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇത്രയധികം...
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിനൊപ്പം സി.പി.എമ്മും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളെങ്കിലും സംസ്ഥാനത്ത് ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍...
കാസര്‍കോട്: പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന് പെരിയയുടെ വീട് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. പൊലീസ് സംഘം...
തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യന് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം....