മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനെതിരെയാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നടപടി എടുത്തത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ഷാജു ജോണിന്റെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം പ്രകാരം കടുത്ത അച്ചടക്ക ലംഘനവും ഒരു അധ്യാപകന്റെ പദവിക്ക് നിരക്കാത്തതുമാണെന്ന് ഉത്തരവില്‍ പറയുന്നു.