kerala
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂര്‍ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂര്‍ 693, ആലപ്പുഴ 668, കാസര്‍ഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 10, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂര്‍ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂര്‍ 538, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,55,460 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2018 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. 6ന് താഴെയുള്ള 143, ടി.പി.ആര്. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
kerala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു.
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സ് അപകടത്തില്‍പ്പെട്ടത്
ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം.
kerala
വയനാട്ടിലെ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി; മാരനെ കടിച്ചുകൊന്ന കടുവയെന്ന് സ്ഥിരീകരണം
14 വയസ്സുള്ള ആണ് കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
കല്‍പ്പറ്റ: വയനാട്ടില്‍ ആറു ദിവസം മുന്‍പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസ്സുള്ള ആണ് കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തുടര്‍ നടപടികളുടെ ഭാഗമായി കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
kerala
ആറാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു
ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിനവും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് (26122025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയിലുമാണ് വ്യാപാരം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
ക്രിസ്മസ് ദിനത്തില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വില ഉയര്‍ന്നിരുന്നു; അന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂട്ടി പവന് വില 1,01,880 രൂപയായി.
വെള്ളിവിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 240 രൂപയായാണ് വെള്ളിവില.
ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4,505.55 ഡോളറായാണ് ഇന്നത്തെ വില. ഇന്ന് മാത്രം 26.02 ഡോളറിന്റെ (0.58%) വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് 70.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വില 4,535.30 ഡോളറായി ഉയര്‍ന്നു; ഇന്ന് 32.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ധനവുണ്ടായി.
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലക്കുതിപ്പിന് പിന്നിലെന്നാണ് വിപണി വിലയിരുത്തല്‍.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala16 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
