india
ജോഡോ യാത്ര: കശ്മീരില്‍ നേരിടുന്ന പ്രയാസങ്ങളും അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധിയും
കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന് മാറ്റിവെയ്ക്കുന്നത്.

കെ.സി.വേണുഗോപാല്‍
(കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി)
ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകള്‍ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകള്‍ക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ക്കൂടി മുന്പില് വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി കാണാന്‍ കഴിയാത്തത്ര കട്ടിയില്‍ കാഴ്ചകളെ മഞ്ഞ് തടയുന്നു. പലയിടങ്ങളിലും റോഡുകള്‍ പാതിയോളം തകര്‍ന്നുകിടക്കുന്നു. ചിലയിടങ്ങളില്‍ റോഡുകള്‍ ഇല്ലാതായ അവസ്ഥ. അതിനിടയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയും വിറച്ചുനില്ക്കുന്ന അതിശൈത്യവും പിടിമുറുക്കുന്നു.
ഇങ്ങനെ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളിലാണ് യാത്രയുടെ അവസാന ദിവസങ്ങള്‍. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കയറിയ രണ്ടാം പാദത്തിലെ കാഴ്ചകളാണ്.
അതിശൈത്യം ഉണ്ടാകുന്ന സമയങ്ങളിലും മഴയുണ്ടാകുമ്പോഴും റോഡിലേക്ക് കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ഇന്നലെ യാത്ര കടന്നുവന്ന ജമ്മുശ്രീനഗര്‍ പാതയിലുടനീളം പാറക്കഷ്ണങ്ങള്‍ കുത്തനെ അടര്‍ന്നുവീഴുന്ന അപകടകരമായ കാഴ്ചകള്‍ നേരില്‍ക്കണ്ടു. നേരത്തേ തടസ്സപ്പെട്ട റോഡ് ഗതാഗതം ഇന്ന് പുനസ്ഥാപിച്ചെങ്കിലും പക്ഷേ, വീണ്ടും ആ പാതകള്‍ പാറകള്‍ക്കിടയില്‍ മറഞ്ഞുപോയ അവസ്ഥയായിരിക്കുന്നു. ഈ കുറിപ്പ് എഴുതുന്ന സമയം വരും ദിവസങ്ങളില്‍ യാത്രയ്ക്ക് ഒരുക്കങ്ങള്‍ നടത്താന്‍ പോയ വാഹനങ്ങള്‍ ‘പന്തല്‍’ എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു. നിരനിരയായി അവിടെ വാഹനങ്ങള്‍ കിടക്കുന്ന കാഴ്ചയാണിപ്പോള്‍.
അപകടകരമായ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന യാത്രയുടെ സെഷന് തത്കാലികമായി വെച്ചിരുന്നു. മറ്റന്നാള്‍, 27ന് യാത്ര പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന് മാറ്റിവെയ്ക്കുന്നത്. എന്നാല്‍, നടന്നുപോകാന്‍ നേരിയ സാധ്യതയുള്ള ഇടങ്ങളില്‍ ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളെ കാണണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് എവിടെയുമെന്ന പോലെ ഈ ഘട്ടത്തിലും മുന്നോട്ടുപോകാന്‍ യാത്രയ്ക്ക് ഊര്‍ജം നല്‍കുന്നത്.
ഒരു വശത്ത് സുരക്ഷാ കാരണങ്ങളും മറുവശം പ്രകൃതിയുടെ പരീക്ഷണങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും ചില കാഴ്ചകള്‍ മനം നിറയെ നോക്കിനില്‍ക്കേണ്ടി വന്നു. എല്ലാ വെല്ലുവിളികളും ഞങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ അവസാന പാദം ആവേശത്തിലാഴ്ത്തുന്നത് കുറേ മനുഷ്യരാണ്. തകര്‍ത്തുപെയ്യുന്ന മഴയും അസഹനീയമായ ശൈത്യവും കീഴടക്കാത്ത മനസ്സുകളുമായി ഇന്നാട്ടിലെ ജനത ചെളിയൂറി കിടക്കുന്ന വഴികള്‍ക്കിരുവശവും യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ നേരാനായി കൂട്ടംകൂടി നില്ക്കുന്ന കാഴ്ച യാത്രികരായ ഞങ്ങളെ ഈ തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കരുത്ത് നല്കുന്നു.
കൊടുംചൂടും മഴയും തണുപ്പും അതിശൈത്യവും ശരീരത്തിനെ തളര്‍ത്തിത്തുടങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളില്‍ കരുത്തുപകരുന്ന ജനത ഒരൊറ്റ ഇന്ത്യയായി യാത്രയ്ക്കൊപ്പം ചേരുന്ന കാഴ്ച നല്കുന്ന കരുത്ത് ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. യാത്ര മുന്നോട്ടുതന്നെ പോവുകയാണ്, കശ്മീരിന്റെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍