kerala
പഠനക്കുറിപ്പുകള്‍ വാടസ്ആപ്പില്‍ നല്‍കേണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ്
പഠനക്കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കുകയും പ്രിന്റെടുപ്പിക്കുകയും ചെയ്യുന്നത് ക്ലാസ്മുറിയില്‍നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകര്‍ വാട്സ്ആപ്പ് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ് വിലക്കി. പഠനക്കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കുകയും പ്രിന്റെടുപ്പിക്കുകയും ചെയ്യുന്നത് ക്ലാസ്മുറിയില്‍നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഈ രീതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡയറക്ട്രേറ്റ് നിര്‍ദേശിച്ചു.
ഈ കാര്യം നിരീക്ഷിക്കുന്നതിനുവേണ്ടി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്കൂളുകളില്‍ സന്ദര്‍ശനം നടത്തണമെന്ന്് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് സമയത്ത് പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാല്‍ പഠനക്കുറിപ്പുകള്‍ വാട്സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ് നിര്‍ദേശം നല്‍കിയത്.

മില്‍മയുടെ മിന്നല്‍ സമരം പിന്‍വലിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.
സമരത്തെ തുടര്‍ന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല് വിതരണം കഴിഞ്ഞ ദിവസം സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന്‍ കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല് വിതരണമാണ് മുടങ്ങിയത്.
ശനിയാഴ്ച തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി അറിയിച്ചതോടെയാണ് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിന്‍വലിച്ചത്.
സര്‍വിസില്‍നിന്ന് വിരമിച്ച എം.ഡി ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
മലബാറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന പി. മുരളി 2025 ഏപ്രിലില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഇദ്ദേഹത്തിന് രണ്ടു വര്‍ഷം കൂടി പുനര്‍നിയമനം നല്കി.
kerala
കൂരിയാട് ദേശീയപാത തകര്‍ച്ച: നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് തേടിയത്. റോഡ് ശരിയാക്കുന്നത്ിന് അടിയന്തര നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കരാറുകാരായ കെ എന്‍ ആര് കണ്‍സ്ട്രക്ഷനെ ഡീ ബാര്‍ ചെയ്തത്. കൂടാതെ, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.
അതേസമയം ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ ഉള്‍പ്പെടെ അടങ്ങുന്ന മൂന്നംഘ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു . പ്രത്യേക അന്വേഷണ സമിതി കേരളത്തിലെത്തി പരിശോധന നടത്തും. അന്വേഷണ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ദേശീയപാതയിലെ അപാകതയില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.
kerala
ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ വ്യാപിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴക്ക് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി