kerala
ഉച്ചയ്ക്കു ശേഷവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 3200 രൂപ കുറഞ്ഞു
ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.
കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5.54% ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് സ്?പോട്ട് ഗോള്‍ഡ് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.36% ശതമാനം ഇടിഞ്ഞു. 4,633.31 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 111.79 ഡോളറാണ് കുറഞ്ഞത്.
kerala
കൊച്ചിയില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം; ഒമ്പത് പേര്‍ക്കെതിരെ കേസ്
യുവതിയുടെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു.
കൊച്ചി:| എറണാകുളം തിരുവാണിയൂരില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം. ജോലി കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ തടഞ്ഞ സംഘം, ”ഇവിടെ വേഷംകെട്ടല് എടുക്കുകയാണോ” എന്ന് ചോദിച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര പരിക്കേറ്റ യുവതി നിലവില്‍ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമണസംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തുടര്‍ന്ന് ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മണിക്കുട്ടന്, ബിബിന്‍, ബേബി എന്നിവര്‍ക്കൊപ്പം കണ്ടാല്‍ തിരിച്ചറിയാവുന്ന ആറുപേരും പ്രതികളാണ്. എന്നാല്‍ കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിക്കുന്നു. പൊലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
kerala
10 ലക്ഷം രൂപ തട്ടിയതായി പരാതി; ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി
കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.
കോതമംഗലം: ബിജെപി നേതാക്കാള്‍ 10,58,000 രൂപ തട്ടിയെടുത്ത പരാതിയില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.
ഓണ്‍ലൈന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എ.എം.ജോര്‍ജിന്റെ മകന് ഉള്‍പ്പെട്ട പരാതി പരിഹരിക്കുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവര്‍ പലപ്പോഴായി 10,58,000 രൂപ വാങ്ങി. കേസ് തീര്‍ക്കുന്നതിനായി സനല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് വഴിയാണ് ബി.ജെ.പി നേതാക്കള്‍ക്ക് പണം കൈമാറിയത്.
എന്നാല്‍ കേസ് തീര്‍പ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്ത സാഹചര്യത്തില്‍ ജോര്‍ജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ബി.ജെ.പി സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജനുവരി 16ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൈയില്‍ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 ഓടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും എത്തിയത്. എല്‍ദോസാണ് പ്രശ്ന പരിഹാരത്തിന് ബി.ജെ.പി നേതൃത്വവുമായി ജോര്‍ജിനെ ബന്ധപ്പെടുത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരും ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോര്‍ജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
സമ്പത്ത് പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസംത്തോറും അര ലക്ഷത്തിലേറെ രൂപ പലിശ നല്കാന് മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോര്‍ജ് പറഞ്ഞു.
kerala
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോള്‍
രണ്ടുമാസം മുമ്പും രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. നേരത്തേയും പരോള്‍ ലഭിച്ച പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോള്‍. രണ്ടുമാസം മുമ്പാണ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നത്. നിലവില്‍ പീതാംബരന്, ഗിജിന്‍ എന്നീ പ്രതികള്‍ പരോളിലാണ്.
കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരന്, അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചിരുന്നു.15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതരുടെ വാദം.
കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
-
News1 day agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala1 day agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala1 day agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News1 day agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india23 hours agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News1 day agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News1 day agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News1 day agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
