Connect with us

Video Stories

കഴിഞ്ഞ വര്‍ഷത്തെ 10 വ്യാജ വാര്‍ത്തകള്‍; പലതും പ്രചരിപ്പിച്ചത് നോട്ട് നിരോധനത്തിനിടെ

Published

on

നോട്ടുനിരോധനം മുതല്‍ ഉപ്പുവരെ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ക്കിടയാക്കിയ വര്‍ഷമായിരുന്നു 2016. വാട്‌സാപ്പിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ച കിംവദന്തികള്‍ മുഖ്യധാരാ മാധ്യമങ്ങളെയടക്കം വെട്ടിലാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞത്. പതിവുപോലെ യുണെസ്‌കോ, റിസര്‍വ് ബാങ്ക് , ഫേസ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളെയും വ്യാജവാര്‍ത്ത പരത്താന്‍ പലരും ഇത്തവണയും കൂട്ടുപിടിച്ചു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കിയ വിരുതന്‍മാരാണ് പലപ്പോഴും വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ടത്. ബിജെപി സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ് മിക്കവാര്‍ത്തകള്‍ക്കും പിന്നിലെന്ന് വാര്‍ത്തകളില്‍ നിന്നു തന്നെ മനസിലാക്കാം.

1. നരേന്ദ്രമോദിയെ യുണെസ്‌കോ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായാണ് ഈ വ്യാജവാര്‍ത്ത ചിലര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്.

2. ജനഗണമനയെ യുണെസ്‌കോ മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുത്തു
ഈ വ്യാജ വാര്‍ത്തയ്ക്കും കൂട്ടുപിടിച്ചത് യുണെസ്‌കോയെ തന്നെ. 2008 മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയ ഈ വാര്‍ത്ത യുഎന്‍ ഏജന്‍സിയുടെ തന്നെ ശ്രദ്ധയില്‍ പതിയുകയും ചെയ്തു.

3. പുതിയ 2000 രൂപാ നോട്ട് ലോകത്തെ മികച്ച കറന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടു
നോട്ട് നിരോധനത്തിനിടെ ബിജെപി അണികള്‍ പ്രചരിപ്പിച്ചതാണ് ഈ കള്ളക്കഥയും. യുണെസ്‌കോയുടെ കള്‍ച്ചറല്‍ ഡിപാര്‍ട്‌മെന്റ് തലവന്‍ സൗരവ് മുഖര്‍ജിയാണ് ഈ സന്ദേശം പ്രചരിപ്പിച്ചതെന്നും വാര്‍ത്തകള്‍ പരന്നു

4. കള്ളപ്പണം പിടികൂടാന്‍ പുതിയ നോട്ടുകള്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പരന്ന വ്യാജവാര്‍ത്തകളില്‍ ഒന്നാണിത്. പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റ് തന്നെ ഈ വാര്‍ത്ത പടച്ചു എന്നത് വാര്‍ത്താ മാധ്യമങ്ങള്‍ക്കും ചീത്തപ്പേരായി. നോട്ടുകളില്‍ ഘടിപ്പിച്ച നാനോ ചിപ്പുകള്‍ ചാര്‍ജ് കൂടാതെ സ്വയം പ്രവര്‍ത്തിക്കുകയും, കള്ളപ്പണം എവിടെ ഒളിപ്പിച്ചാലും പിടിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു അപവാദം. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് ഒടുവില്‍ റിസര്‍വ് ബാങ്ക് തന്നെ രംഗത്തെത്തി.

5. പുതിയ രണ്ടായിരം രൂപ അച്ചടിക്കാന്‍ ഉപയോഗിച്ചത് റേഡിയോ ആക്ടീവ് മഷി

ഇതും പരന്നത് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട്. ഫോസ്ഫറസിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ (P32) ആണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു വാര്‍ത്ത. വലിയ തോതില്‍ നോട്ടുകള്‍ എവിടെ ഒളിപ്പിച്ചാലും ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റിന് സന്ദേശം പോകുമെന്നായിരുന്നു വാര്‍ത്ത.

6. ഐസിസ് തീവ്രവാദികള്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചേക്കാം

ഡല്‍ഹി പൊലീസ് കമ്മീഷണറുടേതെന്ന് കരുതുന്ന ഒരു സന്ദേശമാണിത്. അമ്മമാരും സഹോദരിമാരും വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത് തീവ്രവാദികള്‍ ഉപയോഗിച്ചേക്കാമെന്നുമായിരുന്നു പ്രചരിച്ചത്. എന്നാല്‍ പിന്നീടിത് ഫേസ്ബുക്ക് മേധാവിയുടെ പേരിലാക്കി പ്രചരണം തുടങ്ങി.
മറ്റു ചില വ്യാജ വാര്‍ത്തകള്‍

7. 10 രൂപാ നാണയം റിസര്‍വ് ബാങ്ക് അസാധുവാക്കി പ്രഖ്യാപിച്ചു.
8. അമേരിക്കയില്‍ ജയലളിതക്ക് രഹസ്യ മകളുണ്ട്
9. ഇന്ത്യയില്‍ ഉപ്പിന് കടുത്ത പ്രതിസന്ധി

10. ആല്‍മരം പോലെ നെഹ്‌റു ഗവര്‍മെന്റ് നില്‍ക്കുന്നു- മാര്‍ക്ക് ടൂലി
ബിബിസിയുടെ ഇന്ത്യയിലെ ബ്യൂറോ ചീഫായ മാര്‍ക്ക് ട്യൂലിയുടെ പേരിലായിരുന്നു ഈ വ്യാജവാര്‍ത്ത. മോദി സര്‍ക്കാരിന് നെഹ്‌റു ഗവര്‍മെന്റ് നടപ്പാക്കിയ പല നയങ്ങളാലും പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും അതിനാല്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു കിംവദന്തി. ആല്‍മരത്തിന് ചുവടെ ഒന്നും വളരില്ലെന്ന പോലെയാണ് ഈ അവസ്ഥയെന്നാണ് കഴിഞ്ഞ മാസം ആദ്യം പ്രചരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending