kerala

നാല് വയസുകാരന് മര്‍ദനം; അങ്കണവാടി അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍

By webdesk18

January 18, 2026

കോഴിക്കോട്: അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മര്‍ദിച്ചതായി പരാതി. കോഴിക്കോട്  മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശില്‍പ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. രക്ഷിതാക്കള്‍ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നല്‍കി. അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.