കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപ. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4340 രൂപ.

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ കൂടിയിരുന്നു. ഇന്നലെ 400രൂപയാണ് പവന് വര്‍ധിച്ചത്. പിന്നാലെ ഇന്ന് 80 രൂപയുടെ നേരിയ മാറ്റം വരികയായിരുന്നു.

കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസം ഇതുവരെയായി വില വര്‍ധനവ് കാണിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ആദ്യമായാണ് വില കുറയുന്നത്.

ഏഴാം തീയതി രാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്. എട്ടാം തീയതിയും വില മാറിയില്ല. ഇന്നലെ 34,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടിയ വിലയാണിത്. മാസാദ്യത്തില്‍ വില 33320 രൂപ ആയിരുന്നു.