Connect with us

kerala

കേരളത്തില്‍ പട്ടിണി ഓണം; കിറ്റ്‌പോലും നല്‍കാത്ത സര്‍ക്കാര്‍ഃ കെ സുധാകരന്‍

93.87 ലക്ഷം കാര്‍ഡുകളില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട 5.87 ലക്ഷം പേര്‍ ഉള്‍പ്പെട്ട 6.07 ലക്ഷം പേര്‍ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല

Published

on

കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങള്‍ പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നല്കി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്‍നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു.

93.87 ലക്ഷം കാര്‍ഡുകളില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട 5.87 ലക്ഷം പേര്‍ ഉള്‍പ്പെട്ട 6.07 ലക്ഷം പേര്‍ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. സിപിഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പ് ഓണക്കാലത്തേക്ക് 750 കോടി രൂപ ചോദിച്ചെങ്കിലും വെറും 70 കോടിയാണ് കൊടുത്തത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധനം കൊടുത്തവര്‍ കടംകയറി ആത്മഹത്യാമുനമ്പിലാണ്. സബ്‌സിഡി സാധനങ്ങള്‍ മാവേലി സ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊടിപോലുമില്ല. ഓണക്കിറ്റ് വിതരണത്തില്‍ നാലു ദിവസമായി പ്രതിസന്ധി തുടരുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചു ദിവസത്തെ ഓണം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. റേഷന്‍ കടകള്‍ക്ക് ഓഗസ്റ്റ് 29 മുതല്‍ 31 വരെ അവധിയാണ്. ഇതെല്ലാം മുന്‍കൂട്ടി അറിയാമായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദൂരെക്കാഴ്ചയോടെയുള്ള നടപടികള്‍ ഉണ്ടായില്ല.

സര്‍ക്കാര്‍ പിന്‍മാറിയതോടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ പിടിയിലാണ് വിപണി. തൊണ്ടന്‍മുളക് 450, പച്ചമാങ്ങ 150, തക്കാളി 40, രസകദളി 100, ഏത്തന്‍ 70, പടവലങ്ങ 60, വെള്ളരി 50, ബീന്‍സ് 100 എന്നിങ്ങനെ പോകുന്ന വിലക്കയറ്റം. ഉത്രാടപ്പാച്ചിലിന് കുട്ടനിറയെ പണവുമായി മാര്‍ക്കറ്റിലെത്തി ഒരു കയ്യില്‍ കൊള്ളാനുള്ള സാധനവുമായി മടങ്ങുന്ന അവസ്ഥ കേരളത്തില്‍ ഇതാദ്യമാണ്.

കര്‍ഷകരും തൊഴിലാളികളുമാണ് ഏറ്റവും ദുരിതത്തില്‍. നെല്‍ കര്‍ഷകരുടെയും നാളികേര കര്‍ഷകരുടെയും സംഭരണവില ലഭിച്ചിക്കാതെ അവര്‍ പ്രക്ഷോഭത്തിലാണ്. കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും അവര്‍ക്ക് കിട്ടാനുള്ള പണം നിഷേധിച്ചതിനാല്‍ ഇതു വറുതിയുടെ ഓണമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 ഗഡു ഡിഎയും പെന്‍ഷന്‍കാര്‍ക്ക് കുടിശികയും മുടങ്ങി.

ഓണം പോലുള്ള പാരമ്പര്യങ്ങളെ വെറും മിത്തായി കാണുന്നവരില്‍നിന്ന് ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നു സുധാകരന്‍ പറഞ്ഞു.

kerala

സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

Published

on

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Continue Reading

kerala

പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

Published

on

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി

Published

on

കോഴിക്കോട്: കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്‍ സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്‍ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്‍ എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.

ശക്തമായ മഴയെത്തുടര്‍ന്ന് പലഭാഗങ്ങളിലും കടല്‍ ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആളപായമില്ല. നിലവില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.

Continue Reading

Trending