Connect with us

kerala

കെ സുരേന്ദ്രന്റെയും പിഎയുടെയും ശബ്ദരേഖകള്‍ പുറത്ത്; കൂടുതല്‍ തെളിവുകള്‍

ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം

Published

on

കണ്ണൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നല്‍കാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രന്‍ വിളിക്കുന്നതിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്റെ പിഎ വിളിച്ചതിന്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് കെ.സുരേന്ദ്രന്‍ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് ജാനു തിരുവനന്തപുരത്ത് എത്തിയോ എന്ന് ഉറപ്പാക്കുന്നതും ശബ്ദരേഖയിലുണ്ട്. തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് ആരോപണം.

ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

Published

on

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.

Continue Reading

crime

വിജിലൻസിനെ കണ്ടതോടെ പണം അടങ്ങിയ കവർ പുറത്തേക്ക് എറിഞ്ഞു; ത‍ൃശൂരിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

Published

on

ത‍ൃശൂർ: കണക്കിൽ പെടാത്ത പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്. കണക്കിൽ പെടാത്ത 32,500 രൂപ വിജിലൻസ് പിടിച്ചെടുത്തത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിൽ വച്ച് സർവീസ് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. വിജിലൻസിന്റെ വാഹനം കണ്ടതോടെ ഇൻസ്പെക്ടർ പണം അടങ്ങിയ കവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

Continue Reading

kerala

കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടുവിഹിതത്തില്‍ നേട്ടം കൊയ്ത് മുസ്‌ലിംലീഗ്, 9.77 ശതമാനമാണ് വിഹിതം

Published

on

തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്‍ പാര്‍ട്ടികല്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.

ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുണ്ട്. തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണുണ്ടായിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിന് മുകളിലാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. സിപിഐഎമ്മിന് രണ്ട് ജില്ലകളില്‍ മാത്രമാണ് 30 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമുള്ളത്. അത് കണ്ണൂരും പാലക്കാടും മാത്രമാണ്. ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആകെ നേടാനായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്.

 

Continue Reading

Trending