കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ക്കും സെക്രട്ടറിക്കും കെഎം ഷാജി എം എല്‍ എയുടെ അഭിഭാഷകന്‍ കത്തയച്ചു. നാളെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജി എത്തുമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. സഭയില്‍ നാളെ മുതല്‍ തന്നെ ഹാജര്‍ കണക്കാക്കണം. സുപ്രീം കോടതി ഉത്തരവ് അംഗീകരിച്ച് ഉടന്‍ ഉത്തരവ് ഇറക്കണം. ഇല്ലെങ്കില്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തമെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കി. ഇന്നത്തെ കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതമാണ് കത്ത് അയച്ചത്.