gulf

മലപ്പുറം ജില്ലാ കെഎംസിസി അധ്യാപകരെ ആദരിക്കുന്നു

By webdesk11

October 11, 2023

ലോക അധ്യാപകദിനത്തിന്റെ ഭാഗമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി അധ്യാപരെ ആദരിക്കുന്നു. അധ്യാപന മേഖലയില്‍ യുഎഇയില്‍ 25 വര്‍ഷം സേവനമനുഷ്ഠിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അധ്യാപകരെയാണ് മലപ്പുറം ജില്ലാ കെഎംസിസി എഡ്യൂക്കേഷന്‍ വിംഗ് ആദരിക്കുന്നത്. തക്രീം എന്ന പേരില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഈ മാസം 20ന് വെള്ളിയാഴ്ച, രാത്രി 7 മണിക്ക് ആദരിക്കല്‍ ചടങ്ങ് നടക്കും.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായിരിക്കും. യുഎഇ എഴുത്തുകാരിയും നോവലിസ്റ്റും കഥാകൃത്തുമായ ഫാത്തിമ അല്‍ മസ്രൂഈ, വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അധ്യാപകര്‍, വിവിധ സ്‌കൂള്‍ പ്രതിനിധികള്‍, പ്രമുഖ സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കെഎംസിസി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കള്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനവും, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ചു, പ്രബന്ധരചന, വീഡിയോ ആശംസ, ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ ഉണ്ടായിരിക്കും.തലമുറകള്‍ക്ക് അക്ഷര വെളിച്ചം നല്‍കിയ ഗുരുവര്യരെ ആദ്യമായാണ് ഇന്ത്യക്കുപുറത്ത് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

അസീസ് കാളിയാടന്‍ (പ്രസിഡന്റ് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി, ടി.കെ. അബ്ദുല്‍ സലാം (സെക്രട്ടറി, അബുദാബി കെഎംസിസി) ഷാഹിദ് ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍ (ആക്ടിംഗ് ജനറല്‍ സെക്രട്ടറി), അഷ്‌റഫ് അലി പുതുക്കുടി (ട്രഷറര്‍), പ്രോഗ്രാമിന്റെ പ്രധാന സ്പോണ്‍സര്‍മാരായ അല്‍ അബീര്‍ മെഡിക്കല്‍ സെന്റെര്‍ പ്രതിനിധി: റോയ് രാജ് (മാര്‍ക്കറ്റിംഗ് മാനേജര്‍), അല്‍ തവക്കല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധി മുഹ്യിദ്ദീന്‍ ചോലശ്ശേരി (ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍), സാല്‍മി പരപ്പനങ്ങാടി (ജനറല്‍ കണ്‍വീനര്‍-പ്രോഗ്രാം കമ്മിറ്റി), നൗഷാദ് തൃപ്രങ്ങോട് (കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി), ഹാരിസ് വിപി (കണ്‍വീനര്‍ എഡ്യൂക്കേഷന്‍ വിംഗ്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

അബുദാബി സംസ്ഥാന കെഎംസിസി ഭാരവാഹികളായ ഖാദര്‍ ഒളവട്ടൂര്‍, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, നാസര്‍ വൈലത്തൂര്‍, ഹസ്സന്‍ അരീക്കന്‍, സിറാജ് ആതവനാട്, സമീര്‍ പുറത്തൂര്‍, ഷാഹിര്‍ പൊന്നാനി എന്നിവര്‍ സന്നിഹതരായിരുന്നു.