തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിച്ച് കൊണ്ടാണ് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.
മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളുടെ മതം തിരയണമെന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പാര്‍ട്ടിക്കുള്ളില്‍ വികാരം ശക്തമായിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സജിയെ തള്ളിപ്പഞ്ഞില്ല. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തിരുത്തിക്കുകയോ വേണമെന്ന നിര്‍ദേശമാണു പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്‍വച്ചത്.