മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യതി മന്ത്രി എം എം മണിയുടെ ശകാരം. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളെ മന്ത്രി നിശിതമായി വിമര്‍ശിച്ചത്.
ആരുടെയും കുടുംബ സ്വത്തല്ല താരന്‍ ആവശ്യപ്പെട്ടതെന്നും പറഞ്ഞു കൊണ്ടായിരുന്നും വൈദ്യുതി മന്ത്രി തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക കലക്ടറേറ്റില്‍ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വന്നേക്കരുത്. ഒന്നും ചെയ്യില്ല. എം എം മണി പറഞ്ഞു.