kerala
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറാണ്(56) മരിച്ചത്.
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറാണ്(56) മരിച്ചത്.
കഴിഞ്ഞവര്‍ഷം ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങവേ ഒരു വീഴ്ചയില്‍ കഴുത്തിന് പരിക്ക് പറ്റുകയും ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയും ശേഷം കോവിഡ് പോസിറ്റീവ് ആയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അനില്‍കുമാറിനെ വീട്ടില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ എത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
crime
വിജിലൻസിനെ കണ്ടതോടെ പണം അടങ്ങിയ കവർ പുറത്തേക്ക് എറിഞ്ഞു; തൃശൂരിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ
തൃശൂർ: കണക്കിൽ പെടാത്ത പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്. കണക്കിൽ പെടാത്ത 32,500 രൂപ വിജിലൻസ് പിടിച്ചെടുത്തത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിൽ വച്ച് സർവീസ് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. വിജിലൻസിന്റെ വാഹനം കണ്ടതോടെ ഇൻസ്പെക്ടർ പണം അടങ്ങിയ കവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
kerala
കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടുവിഹിതത്തില്‍ നേട്ടം കൊയ്ത് മുസ്‌ലിംലീഗ്, 9.77 ശതമാനമാണ് വിഹിതം
തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്‍ പാര്‍ട്ടികല്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.
ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുണ്ട്. തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണുണ്ടായിരിക്കുന്നത്.
തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിന് മുകളിലാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. സിപിഐഎമ്മിന് രണ്ട് ജില്ലകളില്‍ മാത്രമാണ് 30 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമുള്ളത്. അത് കണ്ണൂരും പാലക്കാടും മാത്രമാണ്. ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആകെ നേടാനായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; തലയ്ക്ക് ക്രൂരമര്‍ദനമേറ്റു, മര്‍ദനത്തില്‍ ഞരമ്പുകള്‍ പൊട്ടി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് പിന്നാലെ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തലയിലും മുഖത്തും വടിവച്ച് പലതവണ അടിച്ചെന്നും വയറില്‍ പലതവണ ചവിട്ടിയെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റാം നാരയണ്‍ നേരിട്ടത് അതിക്രൂരമര്‍ദനമാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഡിസംബര്‍ 17 ബുധനാഴ്ചയാണ് 31കാരനായ റാം നാരായണ്‍ ക്രൂരമായ അക്രമണം നേരിട്ടത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവര്‍ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മര്‍ദിച്ചു. നാലാം പ്രതി വയറില്‍ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
-
kerala6 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala6 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
